Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
തൊലിയോടെ കഴിക്കാവുന്ന സ്വാദുള്ള വാഴപ്പഴം; ഒരെണ്ണത്തിനു വില 375 രൂപ
reporter
പരീക്ഷണങ്ങളിലൂടെ 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പഴത്തെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പുനരവതരിപ്പിച്ചു. തൊലിയോടെ കഴിക്കാവുന്ന പഴമാണ് ഉത്പാദിപ്പിച്ചിരിക്കുന്തന്. വാഴപ്പഴത്തിനുള്ളില്‍ വര്‍ഷങ്ങളായി ഒളിച്ചിരുന്ന ഒരു ഡിഎന്‍എയെ ഉത്തേജിപ്പിച്ചാണ് അപൂര്‍വ വാഴപ്പഴം ഉല്‍പാദിപ്പിച്ചത്. അതീവ രുചികരം എന്നര്‍ത്ഥം വരുന്ന മോണ്‍ഗേ വാഴപ്പഴം എന്നാണ് ശ്ാസ്ത്രജ്ഞര്‍ ഇതിന് നല്‍കിയ പേര്. ജപ്പാനില്‍ ഒക്ലഹോമയിലെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ആഴ്ചയില്‍ 10 വാഴപ്പഴം വില്‍പനയ്‌ക്കെത്തും. ഒരെണ്ണത്തിനു വില 648 യെന്‍ ആണ്. അതായത് ഇന്ത്യന്‍ കണക്കില്‍ 375 രൂപയോളം വരും.



തങ്ങളുടെ പരീക്ഷണത്തിന്റെ കഥ ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ ; 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ശീതയുഗമായിരുന്നു. ശീതകാലത്ത് പല ചെടികളും 'മടിയന്‍'മാരാകും. ശീതയുഗം അവസാനിച്ച് പതിയെ മഞ്ഞെല്ലാം ഉരുകിത്തുടങ്ങുമ്പോള്‍ ക്രമേണ ചെടികളും ഉഷാറാകും. അങ്ങനെ അന്നുണ്ടായ തരം വാഴപ്പഴത്തിന്റെ തൊലിയും കഴിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീട് കാലക്രമേണയാണു തൊലിയുടെ രുചി മാറിയത്. ശാസ്ത്രജ്ഞര്‍ വാഴക്കന്നിനെ ലാബില്‍ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസില്‍ വച്ചു തണുപ്പിച്ചതിന് ശേഷം നട്ടുപിടിപ്പിച്ചു. പതിയെപ്പതിയെ മഞ്ഞെല്ലാം ഉരുകിപ്പോകുന്ന അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് അതിലായിരുന്നു വാഴ വളര്‍ത്തിയത്. അതായത് 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്ന അതേ കാലാവസ്ഥയില്‍. അതോടെ വാഴയില്‍ 'ഉറങ്ങിക്കിടന്നിരുന്ന' ഡിഎന്‍എ ഉത്തേജിക്കപ്പെട്ടു. അങ്ങനെയാണ് മോണ്‍ഗേ വാഴപ്പഴത്തിന്റെ പിറവി.

ജപ്പാനിലെ ഡി ആന്‍ഡ് ടി ഫാം എന്ന കമ്പനിയാണ് ഈ പഴത്തിന്റെ ഉല്‍പാദകര്‍.
 
Other News in this category

 
 




 
Close Window