Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പത്മ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിനിരത്തി.
reporter
പത്മ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ വെട്ടിനിരത്തി. കേരളം നല്‍കിയ ലിസ്റ്റില്‍ മാര്‍ ക്രിസോസ്റ്റത്തിനു മാത്രമാണ് പത്മ പുരസ്‌കാരം നല്‍കിയത്. വലിയ ലിസ്റ്റാണ് കേരള സര്‍ക്കാര്‍ തയാറാക്കി കേന്ദ്രത്തിലേക്ക് അയച്ചത്. എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, കലാമണ്ഡലം ഗോപി, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 42 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ മാര്‍ ക്രിസോസ്റ്റം ഒഴികെയുള്ളവരെ കേന്ദ്രം തള്ളി. സംസ്ഥാനത്തിന്റെ പട്ടികയില്‍ ഇല്ലാതിരുന്ന ഡോ. എംആര്‍ രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്ക് കേന്ദ്രം പത്മ അവാര്‍ഡ് നല്‍കുകയും ചെയ്തു. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ സമിതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക തയ്യാറാക്കിയത്.


തിരുവനന്തപുരം സ്വദേശികളായ കെ എന്ന് പേരുള്ള ഒരാള്‍, തിരുവനന്തപുരത്തുകാരന്‍ തന്നെയായ സുരേഷ്, നോമിനേറ്റഡ് പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ഹേ എന്നിവരാണ് പരമേശ്വരനെ കൂടാതെ പരമേശ്വരന്റെ പേര് നിര്‍ദ്ദേശിച്ചത്. കോട്ടയത്ത് നിന്നുള്ള അനിരുദ്ധ് ഇന്ദുചൂഢന്‍ എന്നയാള്‍ കുമ്മനം രാജശേഖരന്റെ പേര് പത്മ അവാര്‍ഡിനായി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window