Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പരീക്ഷാപേടി മാറ്റാന്‍ കുട്ടികള്‍ക്കായി നരേന്ദ്രമോദിയുടെ പുസ്തകം: പ്രധാനമന്ത്രി എഴുതിയ എക്‌സാം വാരിയേഴ്‌സ് പുറത്തിറങ്ങി
reporter
കുട്ടികള്‍ പരീക്ഷാ കാലത്ത് മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.


'എക്‌സാം വാരിയേര്‍സ്' എന്നാണ് മോദിയുടെ പുസ്തകത്തിന്റെ പേര്. ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക് തോന്നിയ ആശയത്തിന് മന്‍ കി ബാത്തിലും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് പുസ്തകം എഴുതാന്‍ അദ്ദേഹം തീരുമാനിക്കുന്നത്.



ഈ പുസ്തകം ഇന്ത്യയിലും ലോകത്താകമാനമുള്ള കുട്ടികള്‍ക്കും പ്രയോജനപ്രദമാകുമെന്നാണ് പുസ്തകത്തിന്റെ പ്രസാധകര്‍ പറയുന്നത്. യോഗയും വ്യായാമവുമൊക്കെയാണ് ഈ പുസ്തകം സംവേദനം ചെയ്യുന്നത്. പരീക്ഷകളില്‍
മാത്രമല്ല ജീവിതത്തില്‍ വിജയിക്കുന്നതിനും പുസ്തകം സഹായകരമാകുമെന്നാണ് വാദം.

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഇനി പരീക്ഷകളുടെ കാലമാണ്. ഒപ്പം അതിനെ കുറിച്ചോര്‍ത്തുള്ള പേടിയും മാനസിക പിരിമുറുക്കങ്ങളും. കുട്ടികളുടെ ഈ പ്രശ്‌നങ്ങളില്‍ മാതാപിതാക്കള്‍ക്കെന്നപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ശ്രദ്ധയുണ്ട്.
 
Other News in this category

 
 




 
Close Window