Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ആരോഗ്യം
  Add your Comment comment
ആരോഗ്യ വകുപ്പ് മെഡിസിന്‍, ആയുഷ് - കേരള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ രണ്ടായി വിഭജിക്കാന്‍ നിര്‍ദേശം
reporter
സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ കരട് രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. ഡോ. ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കരടുരൂപരേഖയാണ് മന്ത്രിസഭ അംഗീകരിച്ചത്. കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമാക്കിയതടക്കം റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍:

ആരോഗ്യവകുപ്പിനെ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ടായി തിരിക്കാന്‍ ഇക്ബാല്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്വയംഭരണത്തില്‍ കൊണ്ടു വരണമെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം വൈകിട്ട് ആറുമണിയാക്കാനും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി പ്രത്യേക ആരോഗ്യ ക്ലിനിക്കുകള്‍ രൂപീകരിക്കാനും സമിതി മുന്നോട്ടുവെച്ച റിപ്പോര്‍ട്ടിന്റെ കരട് രൂപരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഏറ്റവും ശ്രദ്ദേയമായത് സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ എടുത്ത രേഖ ഹാജരാക്കണമെന്നതാണ്.
 
Other News in this category

 
 




 
Close Window