Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൂര്‍ക്കം വലി സഹിക്കാനാവാതെ 92 വയസ്സുകാരിയെ തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി
reporter
കൂര്‍ക്കംവലി അഹനീയമായതിനെ തുടര്‍ന്ന് വൃദ്ധയെ സഹായി കൊലപ്പെടുത്തി. ന്യൂയോര്‍ക്ക് സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മന്റെില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 92 കാരിയായ വെറോനിക്കാ ഇവിന്‍സിനെയാണ് കൂര്‍ക്കം വലി ശല്യത്തിന്റെ പേരില്‍ കെയര്‍ടേക്കറായ എന്റിക്ക് ലെയ്‌വ(47) കൊലപ്പെടുത്തിയത്. ഇവിന്‍സിന്റെ മുഖത്ത് തലയിണ അമര്‍ത്തിയാണ് കൊലപ്പെടുത്തിയത്.



കൃത്യം നടത്തിയ ശേഷം എന്റിക് പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ വയോധികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിക്കുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തി എന്റിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.



കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്മന്റെിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കാ ഇവിന്‍സിന്റെ മകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് സഹായിയായ എന്റിക് സ്ഥിരമായി ഇവരുടെ അപ്പാര്‍ട്ട്മന്റെില്‍ താമസമാക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window