Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
നരേന്ദ്ര മോദി ത്രികോണാസനം പരിശീലിപ്പിക്കുന്നു: വിഡിയോ യു ട്യൂബില്‍
reporter
ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞതിനു പിന്നാലെ, അദ്ദേഹം യോഗ പരിശീലിപ്പിക്കുന്ന ആനിമേഷന്‍ വിഡിയോ വൈറലാകുന്നു. മന്‍ കി ബാത്തില്‍ ശാരീരിക ക്ഷമതയുള്ള ഇന്ത്യയ്ക്കായി മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ ഈ വിഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യുകയും ചെയ്തു.

നീല ടീഷര്‍ട്ട് ധരിച്ചു മോദി യോഗയിലെ ത്രികോണാസനം പഠിപ്പിക്കുന്നതാണു ത്രീഡി ആനിമേഷന്‍ വിഡിയോയിലുള്ളത്. മോദിയുടെ യൂട്യൂബ് അക്കൗണ്ടിനു പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെയും ഈ വിഡിയോ പുറത്തുവിട്ടു. നിമിഷനേരം കൊണ്ട് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഇന്നു രാവിലെ നടന്ന മന്‍ കി ബാത്തിന്റെ പുതിയ പതിപ്പിലും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ആരോഗ്യ സംരക്ഷണമാണു നല്ലതെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇതേക്കുറിച്ച് ഓരോരുത്തരും ബോധവാന്‍മാരായാല്‍ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഇതു പ്രയോജനപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമുള്ള ഇന്ത്യയും ശുചിത്വമുള്ള ഇന്ത്യയും പരസ്പര പൂരകങ്ങളാണ്. പരമ്പരാഗത സങ്കല്‍പങ്ങളില്‍ അടിയുറച്ചുതന്നെ ആരോഗ്യരംഗത്ത് ഇന്ത്യ വളരെയധികം വളര്‍ന്നുകഴിഞ്ഞു. മുന്‍പ്, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ആരോഗ്യ വകുപ്പിന്റെ മാത്രം ചുമതലയാണെന്നൊരു രീതിയുണ്ടായിരുന്നു. ഇപ്പോള്‍ അതു മാറി. എല്ലാ വകുപ്പുകളും സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യമുള്ള ഇന്ത്യയ്ക്കായി ഒത്തൊരുമിച്ചു പ്രയത്‌നിക്കുന്നതാണ് ഇപ്പോഴത്തെ രീതി – മോദി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window