Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പച്ചക്കറി മാത്രം കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കുന്ന രോഗം
reporter
ജീവതത്തിലുടെ നീളം ഒരേ ആഹാര രീതി തന്നെ തുടരേണ്ടി വരുന്നത് എന്ത് കഷ്ടമാണ്. അത്തരമൊരു അവസ്ഥയിലാണ് 25 കാരിയായ സോഫിയ. ഇവര്‍ക്ക് ചോറും പച്ചക്കറികളും മാത്രമാണ് കഴിക്കാനാവുക. മറ്റെന്തെങ്കിലും കഴിച്ചെന്നാല്‍ ജീവന്‍ അപകടത്തിലാകും.



മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം എന്നാണ് വൈദ്യശാസത്രത്തില്‍ ഈ രോഗത്തിന് പറയുന്ന പേര്. ഒന്നര ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണിത്. ഒട്ടുമിക്ക ആഹാര സാധനങ്ങളോടുമുള്ള അലര്‍ജിയാണ് ഈ രോഗം. മറ്റെന്ത്് ആഹാരം കഴിച്ചാലും ഉടന്‍ അലര്‍ജി പ്രശ്‌നങ്ങള്‍ സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ആകെ കഴിക്കാനാവുക ചോറും പച്ചക്കറികളും മാത്രമാണ്.



ലണ്ടനില്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് സോഫിയ. 2014 വരെ വളരെ ആരോഗ്യവതിയായിരുന്നു സോഫി. ഏത് ആഹാരം വേണമെങ്കിലും കഴിക്കാമായിരുന്നു. എന്നാല്‍ പെട്ടെന്നാണ് സോഫിയുടെ ആരോഗ്യം ഇങ്ങനെയായത്. കണക്‌റീവ് ടിഷ്യൂ ഡിസോര്‍ഡര്‍ ആയ ഇടിഎസ് എന്ന അവസ്ഥയും ഹൃദയത്തെ ബാധിക്കുന്ന POTTS എന്ന അവസ്ഥയുമാകാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിലെ രക്തധമനികള്‍ പുറത്തുനിന്നുള്ള വസ്തുക്കളെ പ്രതിരോധിക്കാന്‍ ഉണ്ടാക്കുന്ന കെമിക്കല്‍ റിയാക്ഷനുകള്‍ ആണ് സോഫിയുടെ രോഗത്തിന്റെ കാരണം.
 
Other News in this category

 
 




 
Close Window