Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
"ചില സമയത്ത്" സ്ത്രീകളെ പൂച്ച മാന്തിയാല്‍ മാരക രോഗം
Reporter
പൂച്ചയെയും പട്ടിയെയും മറ്റും അമിതമായി താലോലിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് രണ്ട് കുട്ടികളുടെ അമ്മകൂടിയായ കാനഡക്കാരി തെരേസ ഫെറിസിന്റെ കഥ. തെരേസ ഫെറിസ് ഒരു അനിമല്‍ ഷെല്‍റ്ററില്‍ ജോലിക്കാരിയായിരുന്നു. ഇവിടുത്തെ ജോലിക്കിടയിലാണ് തെരേസയ്ക്ക് അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റത്. എന്നാല്‍ അവരത് കാര്യമായിട്ട് എടുത്തതുമില്ല. പിന്നെയത് അണുബാധയ്ക്ക് വഴിമാറി Pyoderma gangrenosum (PG) എന്ന രോഗാവസ്ഥയിലെത്തിച്ചു.

പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ അടുത്ത ദിവസം രാവിലെ വലതു മാറിടത്തിലൊരു ചെറിയ മുഴ പോലെയായിരുന്നു തുടക്കം. വൈകാതെ അവിടെ അതിയായ വേദന ആരംഭിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ തുടങ്ങിയെങ്കിലും കടുത്ത പനിയും ഛര്‍ദ്ദിയും ആരംഭിച്ചു. വൈകാതെ മാറിടത്തിലെ ഒരു ഭാഗം അടര്‍ന്നു വീഴുന്ന അവസ്ഥയിലായി. അവിടുത്തെ ചര്‍മം ജീവനില്ലാതെയായി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുകയും ചെയ്തു.

100,000 ത്തില്‍ ഒരാള്‍ക്ക് വരുന്ന അവസ്ഥയാണ് തെരേസയ്ക്ക് ഉണ്ടായത്. ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത വിഷാദരോഗം തെരേസയെ ബാധിച്ചിരുന്നു. എന്നാല്‍ പങ്കാളി ബ്രയിനിന്റെ പിന്തുണയാണ് ജീവിതത്തിലേക്കു തിരികെ വരാന്‍ സഹായിച്ചതെന്ന് തെരേസ പറയുന്നു.
 
Other News in this category

 
 




 
Close Window