Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് 2016-ല്‍ 70 ലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്
Reporter
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം. മുംബൈ, വാരാണസി ഉള്‍പ്പെടെ ഇന്ത്യയിലെ 14 നഗരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നാലാം സ്ഥാനത്ത് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ്. മലിനീകരണത്തില്‍ രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്. ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നത്. മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് 2016-ല്‍ 70 ലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്. അന്തരീക്ഷ മലിനീകരണവും കെട്ടിടങ്ങളുടെ ഉള്ളിലെ മലിനീകരണവും ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നങ്ങളാണ്. രാജ്യത്ത് മറ്റ് ചെറുനഗരങ്ങളും ഡല്‍ഹിയിലേതിന് സമാനമായ മലിനീകരണമുള്ളവയാണ്. 17 ദശലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയില്‍ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. യുകെയില്‍ 47 നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച നഗരങ്ങള്‍. പട്ടികയില്‍ ഇടംപിടിച്ച മറ്റു നഗരങ്ങള്‍


Port Talbot: 18 micrograms per cubic metre


Scunthorpe: 15


Salford: 15


Gibraltar: 14


Thurrock: 14


Manchester: 13


Swansea: 13


Gillingham: 13


Carlisle: 12


Chepstow: 12


Leeds: 12


Leicester: 12


Liverpool: 12


Grays: 12


Eccles: 12


Nottingham: 12


Plymouth: 12


York: 12


Prestonpans: 12


Royal Leamington Spa: 12


Sandy: 12


Sheffield: 12


Stoke-On-Trent: 12


London:11


Coventry: 11


Hull: 11


Londonderry: 11


Middlesbrough: 11


Norwich: 11


Southend-On-Sea: 11


Stockton-On-Tees: 11


Storrington: 11


Wigan: 11
 
Other News in this category

 
 




 
Close Window