Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
രോഗി ഉണര്‍ന്നിരിക്കെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി
Reporter
രോഗി ഉണര്‍ന്നിരിക്കെ തലച്ചോറിലെ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍, കുട്ടനാട് വെളിയനാട് സ്വദേശി സുദേവനിലാണ്(46) അപൂര്‍വശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

തലവേദനയും ഛര്‍ദ്ദിയുംമൂലം ഒരുമാസം മുമ്പാണു സുദേവന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്‌കാനിങ്ങില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ശസ്ത്രക്രിയ നിശ്ചയിക്കുകയായിരുന്നു. സാധാരണ തലച്ചോറിനുള്ളില്‍ ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായും മയക്കിയശേഷമേ ശസ്ത്രക്രിയ നടത്താറുള്ളു. മയക്കിയശേഷം ശസ്ത്രക്രിയ നടത്തുമ്പോള്‍ ശരീരഭാഗങ്ങള്‍ക്കു തളര്‍ച്ച ബാധിക്കാനുള്ള സാധ്യത കുടുതലാണ്. അതു പിന്നീട് പൂര്‍ണമായും ഭേദമാക്കാനും ബുദ്ധിമുട്ടാണ്.

ശസ്ത്രക്രിയയ്ക്കുശേഷം രോഗി പൂര്‍ണമായും മയക്കം വീട്ടാല്‍ മാത്രമേ ശരീരഭാഗങ്ങള്‍ക്കു തളര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്നു മനസിലാക്കാനുമാവുകയുള്ളു. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണു രോഗിയെ ഉണര്‍ത്തിക്കിടത്തി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. രോഗിയുടെ െകെകാലുകള്‍ ചലിപ്പിച്ചും സംസാരിപ്പിച്ചുമാണു ശസ്ത്രക്രിയ നടത്തിയത്.
 
Other News in this category

 
 




 
Close Window