Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ബദാം, ചോക്ലേറ്റ് എന്നിവ ഉള്‍പ്പെടെ അഞ്ചു ഭക്ഷ്യവസ്തുക്കള്‍ ഉറക്കമില്ലായ്മയ്ക്കു കാരണമാകും
Reporter
കഫൈൻ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാർത്ഥ വില്ലൻ. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

രുചി വർദ്ധന വരുത്തിയ ബദാമുകൾ എല്ലാർക്കും ഇഷ്ടമാണ്. ചോക്ലേറ്റോ, കോഫിയോ അടങ്ങിയ ബദാമിൽ കഫൈൻ അടങ്ങിയിരിക്കുന്നതിനാൽ അത്തരം ബദാമുകൾ നിങ്ങളുടെ ഉറക്കം കെടുത്തും. 20 ബദാമിൽ ഏകദേശം 24 എംജി കഫൈൻ വരെ ഉണ്ടാകും.

എനർജി ഡ്രിങ്ക് അഥവ ഊർജപാനീയം കുടിക്കുന്ന ശീലമുണ്ടോ? എന്നാൽ നിങ്ങൾ കഫൈൻ ചോദിച്ചുവാങ്ങുകയാണ് ചെയ്യുന്നത്. സാധാരണ വിപണയിൽ ലഭ്യപാകുന്ന എനർജി ഡ്രിങ്ക് ബോട്ടലിൽ ഏകദേശം 45 മുതൽ 50 എംജി വരെ കഫൈൻ ഉണ്ടാകും.

പെയിൻ റിലീവേഴ്സ്

വേദനകൾക്ക് പെയിൻ കില്ലറുകളെ ആശ്രയിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് താൽക്കാലിക ആശ്വാസം മാത്രമേ നൽകുകയുളളൂ എന്ന് മാത്രമല്ല. പല വേദനസംഹാരികളിലും കഫൈൻ അടങ്ങിയിട്ടുണ്ട്. കഫൈൻ തലച്ചോറിലെ വേദനയെ ഇല്ലാതാക്കുന്നു. ഉറക്കം കെടുത്തുകയും ചെയ്യുന്നു.

ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീൻ ബാറുകളിലും കഫൈൻ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് കഴിക്കാത്തവർ ആരുമില്ല. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന കഫൈനെ നമ്മൾ ആരും തിരിച്ചറിയുന്നില്ല. ചെറിയ ഒരു പ്രോട്ടീന്‍ ബാറിൽ പോലും വലിയ തോതിൽ കഫൈൻ അടങ്ങിയിട്ടുണ്ട്.

ദാഹിക്കുമ്പോൾ എല്ലാവരും ആദ്യം വാങ്ങി കുടിക്കുന്നത് പലനിറങ്ങളിൽ ലഭിക്കുന്ന ശീതപാനീയങ്ങളാണ്. നിങ്ങൾ കുടിക്കുന്ന ഓറഞ്ച് ജ്യൂസിലും ആപ്പിൾ ജ്യൂസിലും വരെ കഫൈൻ അടങ്ങിയിരിക്കുന്നു. 355 എംഎല്‍ ബോട്ടിലിൽ ഏകദേശം 45 എംജി കഫൈൻ ഉണ്ടാകും.
 
Other News in this category

 
 




 
Close Window