Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ഈന്തപ്പഴം കഴിക്കുന്ന രാത്രിയില്‍ പുരുഷന്മാര്‍ പാല്‍ കുടിക്കേണ്ടതില്ല
Reporter
പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ല. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്റെയും ഗുണം നഷ്ട്‌പ്പെടും. ഈന്തപ്പഴം അയണിന്റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്റെയും. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല.

ഒരു വലിയ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മു?തലുള്ള പോഷകഹാര ശീലങ്ങളില്‍പെട്ടതാണ്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീന്‍, കാര്‍ബോ ഹൈ?ഡ്രേറ്റ്, കൊഴുപ്പ്, ഫൈബര്‍ ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം സംബന്ധിച്ച് പലരും ബോധവാന്‍മാരല്ല. പാല്‍ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാന്‍ പാടില്ല എന്ന പറയാറുണ്ട്. മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കരുതെന്ന് പറയാറുണ്ട്. ഇതുപോലെ തന്നെ ഭക്ഷണക്രമത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്നതാണ്? കോഴിയിറച്ചി വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കുന്നതെന്നും പറയാറുണ്ട്. വിരുദ്ധ ആഹാരം ആയതിനാലാണ് ഇങ്ങനെ പറയുന്നത്.
ഈന്തപ്പഴം പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവിലുളളവര്‍ക്ക് ദിവസവും മൂന്ന് മുതല്‍ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാം.
 
Other News in this category

 
 




 
Close Window