Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സണ്‍സ്‌ക്രീന് അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്
Reporter
അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സണ്‍സ്‌ക്രീന് അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്. ഇതിന് പുറമെ സൂര്യപ്രകാശമേറ്റ് ചര്‍മം കരുവാളിക്കുകയും കറുക്കുകയും ചെയ്യുന്നതില്‍ നിന്ന് സണ്‍സ്‌ക്രീന്‍ ചര്‍മത്തെ സംരക്ഷിക്കും. കടുത്ത വെയിലും ചൂടും കാരണം ചര്‍മത്തില്‍ അലര്‍ജിയുണ്ടാകുന്നവരുണ്ട്. ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ തടയാനും സണ്‍സ്‌ക്രീന്‍ സഹായകമാണ്. എന്നാല്‍ ഇതിനും ചില ദൂഷ്യവശങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുത്. അതില്‍ ചിലത് എന്തൊക്കെയെന്നു നോക്കാം.



സിങ്ക് ഓക്‌സൈഡ് ടൈറ്റനിയം ഡൈഓക്‌സൈഡ് എന്നിവയാണ് സണ്‍ സ്‌ക്രീനില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ ചര്‍മ്മത്തില്‍ ഒരു കവചം തീര്‍ക്കുകയും അതുവഴി സൂര്യരശ്മികള്‍ ചര്‍മ്മത്തില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ക്രീമുകളില്‍ ഉപയോഗിക്കുന്ന മറ്റു കെമിക്കലുകള്‍ ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് അപകടകരമാകാറുണ്ട്.
അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ സണ്‍ സ്‌ക്രീനില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകാറുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. 96 ശതമാനം സണ്‍ സ്‌ക്രീന്‍ ലോഷനുകളിലും കെമിക്കലുകള്‍ ഉണ്ട്. Oxybenzone എന്നൊരു തരം കെമിക്കല്‍ മിക്ക ക്രീമുകളിലും കാണാറുണ്ട്. ഇത് എന്‌ടോക്രയിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ താരുമാറാക്കുകയും സ്ത്രീപുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാറുണ്ട്. ഇത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വരെ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

വെയിലത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാത്തവര്‍ ചുരുക്കമായിരിക്കും. സ്‌പ്രേ, ജെല്‍, ക്രീം, ലോഷന്‍ രൂപത്തിലെല്ലാം സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. വെയിലത്തിറങ്ങുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാന്‍ സണ്‍ സ്‌ക്രീന്‍ നല്ലതാണ്.
 
Other News in this category

 
 




 
Close Window