Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
രാവിലെ ടോയിലെറ്റ് പോക്ക് എളുപ്പമാക്കാന്‍ വീട്ടില്‍ തന്നെ ചികിത്സയുണ്ട്
Reporter
വീട്ടിലെ ചില പൊടിക്കൈകളിലൂടെ മലബന്ധ പ്രശ്‌നം അകറ്റാനാകും. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെള്ളം ധാരാളം കുടിക്കുക. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ്.

മലബന്ധ പ്രശ്‌നം മാറ്റാന്‍ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ പഴം, തക്കാളി, വെളുത്തുള്ളി, സവാള, ആസ്പരാഗസ്, തൈര് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും. മലബന്ധം മാറ്റാന്‍ ഏറ്റവും നല്ലതാണ് വ്യായാമവും യോ?ഗയും. ദിവസവും കൃത്യമായി യോ?ഗ ചെയ്താല്‍ മലബന്ധ പ്രശ്‌നങ്ങള്‍ അകറ്റാനാകും. മലബന്ധം മാറാന്‍ കൃത്യമായി ഭക്ഷണം കഴിക്കുക.

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതുപോലെ ഇലക്കറികളും ധാരാളം കഴിയ്ക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. രാവിലെ ഉണര്‍ന്നാല്‍ ചെറുചൂടുവെള്ളം കുടിക്കുന്നത് സ്ഥിരമാക്കുക. മലബന്ധ പ്രശ്‌നം അകറ്റാന്‍ കാപ്പി കുടിക്കുന്നത് ഏറെ നല്ലതാണ്. മുന്തിരി ചെറുചൂടുവെള്ളത്തിലിട്ടു കുടിച്ചാല്‍ മലബന്ധം അകറ്റാനാകും. ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ മാറ്റാന്‍ ശ്രമിക്കുക. ചോക്ലേറ്റ് കഴിച്ചാല്‍ മലബന്ധപ്രശ്‌നം കൂടുകയേയുള്ളൂ.
 
Other News in this category

 
 




 
Close Window