Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ആസ്ത്മ മാറാന്‍ വീട്ടില്‍ തയാറാക്കുന്ന മരുന്നിന്റെ പ്രധാന ചേരുവ മഞ്ഞളാണ്
Reporter
ആസ്‌മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം.

ട്യൂമറിക് ടീ അലർജി ശമിക്കാൻ നല്ലതാണ്. വളരെ ലളിതമായി തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ട്യൂമറിക് ടീ അഥവാ മഞ്ഞൾ ചായ. ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇത് കലര്‍ത്തി ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
 
Other News in this category

 
 




 
Close Window