Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പല്ലിനാവശ്യമായ പോഷകങ്ങളെ കുറിച്ച് അറിയുക
Reporter
പല്ലുകളിലെ മിനറലുകള്‍ നശിക്കുന്നതാണ് പല്ല് നശിക്കാനുള്ള ഒരു പ്രധാന കാരണം. ഇത് സംരക്ഷിച്ച് നിര്‍ത്താന്‍ ഫഌറൈഡാണ് ഏറ്റവും നല്ലത്. അതിനാല്‍ ഇടയ്ക്കിടെ വായ ഫഌറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും.

വായ്ക്കകത്തുണ്ടാകുന്ന ഏത് തരം പ്രശ്‌നങ്ങള്‍ക്കും ഒരുത്തമ മരുന്നാണ് കരയാമ്പൂ. ബാക്ടീരിയകളെ തുരത്താനുള്ള കഴിവുള്ളതിനാല്‍ ഇവ പല്ലുകളില്‍ ദ്വാരങ്ങളുണ്ടാകുന്നതിനേയും ചെറുക്കുന്നു.

പച്ച വെളുത്തുള്ളി വെറുതേ ചവച്ചിറക്കുന്നതാണ് മറ്റൊരു മരുന്ന്. ഫംഗസിനും ബാക്ടീരിയയ്ക്കുമെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് വെളുത്തുള്ളിയ്ക്കുള്ളതിനാലാണ് ഇവ പല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാകുന്നത്.
പല്ലിന് ബലമേകാന്‍ സഹായിക്കുന്ന ഭക്ഷണമാണ് എല്ലിന്‍ സൂപ്പ്. ധാരാളം വിറ്റാമിനുകളും, കൊഴുപ്പും മിനറലുകളുമങ്ങിയതിനാല്‍ പല്ല് ദ്രവിക്കുന്നത് തടയാന്‍ ഇതിനാകും.
പല്ലുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങള്‍ക്കുമുള്ള എളുപ്പത്തിലുള്ള പരിഹാരമാണ് ഉപ്പുവെള്ളം. ഇത് വായ്ക്കകത്തെ ബാക്ടീരിയകളെ നീക്കുന്നതിന് പുറമേ പല്ലുകളിലെ ദ്വാരങ്ങളിലുള്ള വഴുവഴുപ്പും നീക്കുന്നു. കൂടാതെ വായ്ക്കകത്തെ പി.എച്ച് ലെവലിനെ തുലനപ്പെടുത്താനും ഇവയ്ക്കാകും.
കരയാമ്പൂവിലടങ്ങിയിരിക്കുന്ന യൂജിനോള്‍ നല്ല വേദനസംഹാരിയാണ്. പല്ലുകളിലെ ദ്വാരങ്ങളുണ്ടാക്കുന്ന ശക്തിയായ വേദനയ്ക്ക് കരയാമ്പൂ എണ്ണ ഉപയോഗിക്കുന്നത് ഒരേസമയം ബാക്ടീരിയകളെ തുരത്തുന്നതിനൊപ്പം വേദനയും ഇല്ലാതാക്കുന്നു.

ഒലിവ് ഓയിലോ, വെളിച്ചെണ്ണയോ പോലുള്ള വെജിറ്റബിള്‍ എണ്ണകളില്‍ ഏതെങ്കിലും എണ്ണ അഞ്ച് മുതല്‍ 10 മിനുറ്റ് വരെ വായില്‍ കൊള്ളുന്നതാണ് മറ്റൊരു മരുന്ന്. ഇത് വായ്ക്കകത്തെ അണുക്കളെ നശിപ്പിക്കും.
 
Other News in this category

 
 




 
Close Window