Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
കംപ്യൂട്ടര്‍ കീബോര്‍ഡില്‍ നിന്നു വിരലുകളിലൂടെ രോഗം പടരുന്നു
Reporter
കംപ്യൂട്ടര്‍ കീബോര്‍ഡില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 18 മടങ്ങ് രോഗാണുക്കളുണ്ടെന്ന് വിദേശ രാജ്യങ്ങളില്‍ നടത്തിയ പഠനം തെളിയിക്കുന്നു. മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കള്‍ പറ്റിയിരിക്കും. ഓഫിസിനകത്തും പുറത്തും യാത്രയ്ക്കിടയിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സ് കഴിക്കുമ്പോള്‍ ഒരു പറ്റം അണുക്കളും ഉള്ളിലെത്തുന്നു. ഒരേ പ്ലേറ്റില്‍നിന്നു പലര്‍ വാരിക്കഴിക്കുമ്പോള്‍ മറ്റുള്ളവരുടെ കൈകളിലെ അണുക്കള്‍ കൂടി നമ്മുടെ ഉള്ളില്‍ ചെല്ലും. ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോള്‍ പോലും സൗഹൃദത്തിനൊപ്പം കുറെയധികം രോഗാണുക്കളും നമ്മുടെ കൈകളില്‍ എത്തുന്നുണ്ട്. ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ കൗണ്ടറില്‍ വച്ചിരിക്കുന്ന പെരുംജീരകം നാലെണ്ണം എടുത്തു വായിലിടുമ്പോഴും ഇതേ അപകടമുണ്ട്.
വികസ്വര രാജ്യങ്ങളിലെ കുട്ടികളില്‍ പകുതിയും വൃത്തിയും ടോയ്‌ലറ്റ് സൗകര്യങ്ങളും ഇല്ലാത്ത ചുറ്റുപാടുകളിലാണു ജീവിക്കുന്നത് എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ശിശുമരണ നിരക്കില്‍ 80 ശതമാനവും ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടു സംഭവിക്കുന്നതാണ്. വിര, കൃമി, കൊക്കപ്പുഴു തുടങ്ങി പരാദജീവികളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും. മൂക്കു ചീറ്റി വസ്ത്രത്തില്‍ തുടയ്ക്കുമ്പോഴും ഒരേ ടവല്‍ പല ദിവസങ്ങളില്‍ ഉപയോഗിക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്കും ശരീരത്തിലേക്കും പടരുകയാണു ചെയ്യുന്നത്.



ദിവസം എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളില്‍ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. ടോയ്‌ലറ്റില്‍ എപ്പോള്‍ കയറിയാലും സോപ്പുപയോഗിച്ചു കൈകള്‍ കഴുകണം. പുറത്തുപോയി വരുമ്പോള്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തുടങ്ങി പല സന്ദര്‍ഭങ്ങളിലും കൈകള്‍ സോപ്പിട്ടു കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുന്‍പും കുട്ടികള്‍ക്കു ഭക്ഷണം വാരിക്കൊടുക്കുന്നതിനു മുന്‍പും കൈകള്‍ കഴുകണം.
 
Other News in this category

 
 




 
Close Window