Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പുതിയ ഹാര്‍ട്ട് എയിജ് ടെസ്റ്റില്‍ അപാകത. ആരോഗ്യമുള്ളവര്‍ പോലും ചികിത്സയ്ക്ക് വിധേയമാകേണ്ടി വരുന്നു
Reporter
ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് കണ്ടത്താന്‍ സഹായിക്കുന്ന ഹാര്‍ട്ട് എയിജ് ടെസ്റ്റില്‍ അപാകതയുള്ളതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ആരോഗ്യമുള്ള നിരവധി പേര്‍ ചികിത്സ തേടി ജിപിയെ സമീപിക്കുന്നതായി കണ്ടെത്തി. ഒരു ചോദ്യോത്തര രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പരിശോധിക്കുന്നവര്‍ക്ക് സ്വന്തം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ നിരക്കും അറിയേണ്ടതുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചില്‍ നാലു പേര്‍ക്ക് സ്വന്തം പ്രായത്തേക്കാള്‍ ഉയര്‍ന്ന ഹാര്‍ട്ട് എയിജ് റേറ്റ് ഉണ്ടെന്നാണ് വിവരം. ഇത് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരെയും ചികിത്സയ്ക്കായി നിര്‍ദേശിക്കും. ഇതാണ് അപാകതയ്ക്ക് കാരണം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അപാകതമൂലം ആരോഗ്യവാന്‍മാരായ 30 വയസു കഴിഞ്ഞവരെ ജിപിമാരുടെ അടുത്ത് അനാവശ്യമായി എത്തിക്കുകയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ ആവശ്യമില്ലാത്തവരാണ് ഇപ്രകാരം ജിപി സര്‍ജറികളില്‍ എത്തുന്നത്. 30 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഇതില്‍ ഹൃദയാരോഗ്യം പരിശോധിച്ച ലക്ഷക്കണക്കിനാളുകളാണ് അനാവശ്യമായി ജിപികളില്‍ എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് ജിപി സര്‍ജറികളിലെ വെയിറ്റിംഗ് ടൈം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആരോഗ്യ സേവന രംഗത്ത് ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ആവശ്യമുള്ളവര്‍ക്ക് ചികിത്സ നഷ്ടമാകാന്‍ പോലും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രായത്തേക്കാള്‍ ഉയര്‍ന്ന ഹാര്‍ട്ട് എയിജ് റേറ്റ് അകാല മരണങ്ങള്‍ക്കും പ്രായമാകുമ്പോള്‍ വൈകല്യങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഈ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ സമ്മതത്തോടെയാണ് ഇത്തരമൊരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ എന്‍എച്ച്എസ് ഫണ്ടുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാനുള്ള ഹാന്‍കോക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window