Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ആകെ കൊളസ്‌ട്രോളും എച്ച്ഡിഎല്‍ നിരക്കും നോക്കിയാല്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത തിരിച്ചറിയാം
Reporter
ഹാര്‍ട്ട് അറ്റാക്ക് എന്നത് ഒരു വലിയ പ്രഹരമല്ല. നേരിടാന്‍ വഴികളുണ്ട്. ഭാരക്കൂടുതല്‍ ഉണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കുക. ശരീരഭാരം കുറയ്ക്കുന്നത് അടുത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ആക്റ്റീവായിരിക്കാന്‍ ശ്രദ്ധിക്കുക. നടത്തം, പൂത്തോട്ട പരിപാലനം, അതുല്ലെങ്കില്‍ മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നല്‍കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഹൃദ്രോഗത്തിന് പ്രധാനകാരണം പുകവലിയും വ്യായാമമില്ലായുമാണ്. അപകടഘടകങ്ങള്‍ വച്ചുള്ള പലതരം സ്‌കോറിംഗുകളാണു ഹൃദ്രോഗസാധ്യത അനുമാനിക്കാനും പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യാനും ചികിത്സകരെ സഹായിക്കുന്നത്.ഒരു അപായഘടകവും പ്രബലമല്ലാത്ത ഒരു നാല്‍പതു വയസുകാരന്റെ പത്തു വര്‍ഷത്തേക്കുള്ള ഹൃദ്രോഗസാധ്യത പത്തുശതമാനത്തില്‍ താഴെയാണ്. എന്നാലയാളുടെ ബിപി 160—ല്‍ കൂടുകയും കൊളസ്‌ട്രോള്‍ 250ാഴ/റഹല്‍ കൂടുകയും ചെയ്താല്‍ ഈ സാധ്യത 20 ശതമാനമാകുന്നു. പ്രമേഹം കൂടി ബാധിച്ചാല്‍ ഇതു 30 ശതമാനമാകും.

പുകവലിയും കൂടി ആരംഭിച്ചാല്‍ ഇതു 40 ശതമാനമായി കൂടും. 50 വയസ്സുള്ള പുരുഷന്‍. പത്തു വര്‍ഷമായി പ്രമേഹമുണ്ട്. ദിവസം ഏതാണ്ട് 10 സിഗരറ്റു വലിക്കും. ടോട്ടല്‍ കൊളസ്‌ട്രോളും ഹൃദയാഘാതസാധ്യത കുറയ്ക്കുന്ന നല്ല കൊളസ്‌ട്രോളായ HDL കൊളസ്‌ട്രോളും തമ്മിലുള്ള അനുപാതം ഏഴാണ്. ബി. പി. 154/94. ഇദ്ദേഹത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഹൃദ്രോഗസാധ്യത 30 ശതമാനമാണ്.

40 വയസ്സുള്ള സ്ത്രീ. പ്രമേഹമില്ല ടോട്ടല്‍ കൊളസ്‌ട്രോളും HDL കൊളസ്‌ട്രോളും തമ്മിലുള്ള അനുപാതം മൂന്ന്. ബി. പി 136/82. പുകവലിയില്ല. ഇവരുടെ അടുത്ത അഞ്ചു കൊല്ലത്തെ ഹൃദ്രോഗസാധ്യത 2.5 ശതമാനത്തിലും താഴെ മാത്രം. ഇങ്ങനെ അപായഘടകങ്ങളുടെ തോതുവച്ചുതന്നെ നമുക്കു ഹൃദ്രോഗസാധ്യത തിരിച്ചറിയാന്‍ സാധിക്കും.

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. റെഡ് മീറ്റ് അധികം കഴിക്കാതെ ശ്രദ്ധിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് .
ഹൃദയസ്തംഭനം എന്നാല്‍ എന്താണ്. എങ്ങനെയാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഇതിനെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആര്‍ട്ടറികളില്‍ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോള്‍ ആ ആര്‍ട്ടറിയില്‍ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു.

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആര്‍ട്ടറീസിനെ കൊറോണറി ആര്‍ട്ടറി എന്നു പറയുന്നു. കൊറോണറി ഹാര്‍ട്ട് ഡിസീസ് അഥവാ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഈ അസുഖം, കൊറോണറി ആര്‍ട്ടറിയുടെ അകത്തെ ഭിത്തിയില്‍ കൊഴുപ്പ് (ഫാറ്റ്) അടിഞ്ഞുകൂടി പ്‌ളേക് ഉണ്ടാകുന്നു. ഈ പ്‌ളേക് ചിലപ്പോള്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആര്‍ട്ടറിയില്‍കൂടെ ഹൃദയത്തില്‍ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

നെഞ്ചില്‍ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളില്‍ ഉള്ള മറ്റുഭാഗങ്ങളില്‍ അതായത് കൈകളില്‍, പുറത്ത്, കഴുത്തില്‍, താടിയെല്ലില്‍ അല്ലെങ്കില്‍ വയറ്റില്‍ വേദന, തുടിപ്പ്, അല്ലെങ്കില്‍ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദിക്കാന്‍ തോന്നുക, ഛര്‍ദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഇതൊക്കെയാണ് ഹാര്‍ട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകള്‍ക്ക് സാധാരണ അനുഭവപ്പെടുന്നത്. വിയര്‍ക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈര്‍പ്പമുള്ള ചര്‍മം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം. തല കറക്കം അല്ലെങ്കില്‍ ഒരു മന്ദത അനുഭവപ്പെടല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളും പൊതുവേ ഉണ്ടാകാറുണ്ട്.
 
Other News in this category

 
 




 
Close Window