Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൗമാര പ്രായത്തിലുള്ളവര്‍ ഒന്‍പതു മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ അപകടം
Reporter
വീഡിയോ ഗെയിം, ടിവി, എന്നിവ അമിതമായി ഉപയോ?ഗിച്ച് വരുന്നതും കൗമാരക്കാര്‍ക്കിടയില്‍ ഉറക്കമില്ലായ്മക്ക് മറ്റ് ചില കാരണങ്ങളാണ്. ഉറക്കം കുറയുന്നത് കൗമാരക്കാര്‍ക്കിടയില്‍ വിഷാദരോഗം ഉണ്ടാകാനും ശരീരഭാരം കൂടാനുമുള്ള സാധ്യത കൂടുതലാണ്.

കാരണം, മസ്തിഷ്‌കം വളരുന്ന പ്രായമാണ് കൗമാരം. ആ സമയത്താണ് രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നത്. നല്ല ഉറക്കം ഓര്‍മശക്തി വര്‍ധിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ കൗമാരകാലത്ത് ഉറക്കം കൃത്യമായി ലഭിച്ചിരിക്കണം. മെലാട്ടോണിന്‍ എന്ന ഹോര്‍മോണ്‍ രാത്രിയിലാണ് നമ്മുടെ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരില്‍ ഇതര പ്രായക്കാരെക്കാളും വൈകിയാണ് ഉണ്ടാവുന്നത്.

വൈകുന്നേരം നാല് മണിക്ക് ശേഷം ചായ,കാപ്പി, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഉറങ്ങുമ്പോള്‍ സമീപത്ത് മൊബെെല്‍ ഫോണോ, ക്ലോക്കോ വയ്ക്കാതിരിക്കുക. രാവിലെ എഴുന്നേല്‍ക്കാനും രാത്രി കിടക്കാനും ക്യത്യ സമയം പാലിക്കാന്‍ ശ്രമിക്കുക. കിടപ്പുമുറിയില്‍ കംപ്യൂട്ടര്‍, ടിവി, എന്നിവ വയ്ക്കാതിരിക്കുക.

കൗമാരക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം ഉറക്കമില്ലായ്മയാണ്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടാകുന്നു. മൊബൈല്‍ ഫോണിന്റെ അമിത ഉപയോ?ഗം തന്നെയാണ് പ്രധാനകാരണം.
 
Other News in this category

 
 




 
Close Window