Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഷുഗര്‍ കെയിന്‍ കിട്ടിയാല്‍ ജ്യൂസ് അടിച്ച് കുടിക്കൂ; ഒരുവിധം രോഗങ്ങള്‍ക്കെല്ലാം മരുന്നാണ്
Reporter
കരിമ്പിന്‍ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ആരോ?ഗ്യ?ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കരിമ്പ്. മഞ്ഞപ്പിത്തത്തിന് കരിമ്പിന്‍ ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഏറെ ഔഷധഗുണമുള്ള ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്.

ശരീരത്തിലെ പല അണുബാധകളും തടയാനുള്ള കഴിവ് കരിമ്പിനുണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്‌നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന്‍ ജ്യൂസ് നല്ലൊരു മരുന്നാണ്. കിഡ്‌നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്‍കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ?ഗുണം ചെയ്യും.

കരിമ്പില്‍ ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ് ജ്യൂസില്‍ 13 ഗ്രാം ഭക്ഷ്യനാരുകള്‍ ഉണ്ട്. മലബന്ധം പ്രശ്‌നം അകറ്റാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിന്‍ ജ്യൂസ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ദിവസവും ഒരു ?ഗ്ലാസ് കരിമ്പിന്‍ ജ്യൂസ് കുടിക്കുക. വായ്‌നാറ്റം, മോണരോ?ഗം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് കരിമ്പിന്‍ ജ്യൂസ്.
ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിന്‍ ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും.
 
Other News in this category

 
 




 
Close Window