Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കുട്ടികളിലെ ഹൈപ്പര്‍ ആക്റ്റിവിറ്റി നിയന്ത്രിക്കാം
Reporter
മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരും വിചാരിച്ചാല്‍ ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം ഹൈപ്പര്‍ ആക്റ്റിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ. കുട്ടികളിലെ ശ്രദ്ധാവൈകല്യവും ഹൈപ്പര്‍ ആക്ടിവിറ്റിയും എന്ന വിഷയത്തെ പറ്റി എറണാകുളം ലൂര്‍ദ്ദ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ചൈല്‍ഡ് സൈക്കാട്രിസ്റ്റ് ഡോ. റിങ്കു തെരേസ ജോസ് സംസാരിക്കുന്നു.

സാധാരണ കുട്ടികളില്‍ നിന്ന് അമിതമായി ഓടി ചാടി നടക്കുക, ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, എല്ലാവരോടും ദേഷ്യത്തോടെ സംസാരിക്കുക ഇത്തരത്തിലുള്ള സ്വഭാവമായിരിക്കും ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളില്‍ കാണുന്നതെന്ന് ഡോ. റിങ്കു തെരേസ ജോസ് പറയുന്നു. 80 90 ശതമാനം കുട്ടികള്‍ക്കും ശ്രദ്ധാവൈകല്യം ഉണ്ടാകാം. ആറ് വയസ് ആകുമ്പോഴേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുണ്ടെന്ന് ഡോ. റിങ്കു തെരേസ ജോസ് പറയുന്നു.

ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് പഠന വൈകല്യം ഉണ്ടാകാം. ചില കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാറുണ്ട്. പെട്ടെന്ന് ദേഷ്യം വരിക, പുകവലിയുടെ ഉപയോ?ഗം, മയക്കു മരുന്ന് ഉപയോ?ഗിക്കുക ഇത്തരത്തിലുള്ള ദുശീലങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാമെന്നും ഡോ.റിങ്കു തെരേസ ജോസ് പറഞ്ഞു. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളോട് എപ്പോഴും സ്‌നേഹത്തോടെ വേണം പെരുമാറാന്‍.

അവരെ ഒരു കാരണവശാലും ഒറ്റപ്പെടുത്തരുത്. ചെറിയകാര്യങ്ങള്‍ക്കു പോലും അഭിനന്ദിക്കുകയാണ് വേണ്ടത്. അവനിലെ വ്യക്തിയെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ഈ വിഷയത്തെ പറ്റി കൂടുതലറിയാന്‍ താഴേയുള്ള വീഡിയോ കാണുക...
 
Other News in this category

 
 




 
Close Window