Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
നന്നായി ഭക്ഷണം കഴിച്ച് കുടവയര്‍ കുറയ്ക്കാം
Reporter
കുടവയര്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ് ഗ്രീക്ക് യോഗര്‍ട്ട്. ആവശ്യത്തിന് പോഷക?ഗുണങ്ങള്‍ അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയതാണ് യോഗര്‍ട്ട്. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഗ്രീക്ക് യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . വയറിന് ചുറ്റും അടിഞ്ഞ് കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്. അതുപോലെ ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി.
മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍. പ്രോട്ടീന്‍ കലവറ കൂടിയാണ് ഇവ. സാല്‍മണില്‍ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട് . കുടവയര്‍ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി. ബെല്ലി ഫാറ്റ് സെല്ലുകള്‍ നശിപ്പിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ആല്‍മണ്ടില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ആല്‍മണ്ട്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ദിവസവും രണ്ടോ മൂന്നോ ആല്‍മണ്ട് കഴിക്കുന്നത് ഏറെ ?ഗുണം ചെയ്യും.

ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിന് ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. കുടവയര്‍ കൂടുന്നതോടെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളാണ് പിടിപെടുക.
 
Other News in this category

 
 




 
Close Window