Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
തൂക്കം കൂടുന്നുണ്ടോ? കാന്‍സറിനു കാരണമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍
Reporter
ശരീരഭാരവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ക്യാന്‍സര്‍ ഉണ്ടാകാന്‍ 3.9 ശതമാനവും കാരണം ശരീരഭാരമാണെന്നാണ് പഠനത്തില്‍ പറയുന്നത്. ജേണല്‍ ക്യാന്‍സര്‍ എന്ന മാ?ഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ?ഗവേഷകരാണ് പഠനം നടത്തിയത്. സ്തനാര്‍ബുദം, കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവ ഉള്‍പ്പെടെ 13 തരം ക്യാന്‍സറുകള്‍ക്ക് ശരീരഭാരവുമായി ബന്ധമുണ്ടെന്ന് ?ഗവേഷകനായ ഹ്യൂന സങ് പറഞ്ഞു. 2030 ഓടെ ലോകത്താകമാനം 21.7 മില്യന്‍ പുതിയ ക്യാന്‍സര്‍ കേസുകളും, 13 മില്യന്‍ ക്യാന്‍സര്‍ മരണങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് സ്തനാര്‍ബുദമാണെന്നും പുരുഷന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ പിടിപെടുന്നത് കരള്‍ ക്യാന്‍സറാണെന്നും ?ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടി ക്യാന്‍സറിലേക്കുള്ള കാരണമായേക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കൊഴുപ്പുള്ള ആഹാരം, വ്യായാമമില്ലായ്മ എന്നിവയാണ് പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാനകാരണങ്ങള്‍.
 
Other News in this category

 
 




 
Close Window