Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കഫക്കെട്ടും ചുമയും: മഞ്ഞുകാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം
Reporter
മഞ്ഞു കാലത്തുണ്ടാകുന്ന ചുമയും കഫക്കെട്ടും കൂടുതല്‍ ബാധിക്കുക ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ്. മുലപ്പാലിന് പകരം മറ്റ് പാലുകള്‍ കൊടുക്കുന്നത് മുതല്‍ മൂലയൂട്ടുന്ന അമ്മയുടെ വൃത്തിക്കുറവ് വരെ കുഞ്ഞിന് അലര്‍ജിയുണ്ടാക്കാം. കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി സംബന്ധമായ ചുമയും കഫക്കെട്ടും വരാതിരിക്കാന്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. രണ്ട് വയസ്സു വരെ മറ്റു ആഹാരത്തോടൊപ്പം മുലപ്പാല്‍ തുടരുക. മുലപ്പാല്‍ വലിച്ചു കുടിക്കുന്നതിനിടെ ശ്വാസനാളത്തിലേക്കോ യൂസ്റ്റേഷ്യന്‍ ട്യൂബിലൂടെ ചെവിയിലേക്കോ കടന്നാല്‍ അണുബാധയും കുഞ്ഞിന് ചെവിവേദനയും ഉണ്ടാകാം.



കുഞ്ഞ് നന്നായി പാല്‍ കുടിക്കാതിരിക്കുക, ഇടയ്ക്കിടെ ഉണര്‍ന്നു കരയുക എന്നിവ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടനെ ഡോക്ടറെ കാണുക. ശിശുരോ?ഗ വിദ?ഗ്ധന്റെ നിര്‍ദേശപ്രകാരം കുഞ്ഞുങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കുക. തൊണ്ട , മൂക്ക്, ശ്വാസനാളം തുടങ്ങിയവയിലെ അണുബാധ കൊണ്ട് ഉണ്ടാകുന്ന കഫക്കെട്ടിനൊപ്പം മിക്കവാറും പനിയും ഉണ്ടാകും. രോ?ഗാണുക്കളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ കുറുക്ക് വഴിയാണ് പനി. മരുന്നുകളും വിശ്രമവുമാണ് പ്രധാനമായി വേണ്ടത്. തൊണ്ടയിലെ അഡിനോയ്ഡ് ?ഗ്രന്ഥിയിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാകും.

കളിച്ച് വിയര്‍ത്ത ഉടനെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുട്ടികള്‍ക്ക് ജലദോഷവും കഫക്കെട്ടും ഉണ്ടാകാം. ശരീരോഷ്മാവില്‍ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിന് കാരണം. മൂക്കില്‍ നിന്ന് കടുത്ത ?ദുര്‍?ഗന്ധമുള്ള കഫം വരുന്നുണ്ടെങ്കില്‍ ഇഎന്‍ടി സര്‍ജനെ ഉടനെ കാണുക. കുട്ടികള്‍ ചുമച്ചുതുപ്പുന്ന കഫം വെള്ളനിറത്തില്‍ കുറഞ്ഞ അളവിലെ ഉള്ളൂവെങ്കില്‍ പേടിക്കേണ്ടതില്ല. ദുര്‍?ഗന്ധത്തോടെ കടുത്ത മഞ്ഞ നിറത്തില്‍ ധാരാളം കഫം വരുന്നുണ്ടെങ്കില്‍ അണുബാധയുണ്ടെന്ന് ഉറപ്പിക്കാം. കഫത്തില്‍ രക്തത്തിന്റെ അംശമോ മറ്റോ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം.
 
Other News in this category

 
 




 
Close Window