Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഗുളിക പിന്‍വലിച്ചു: മാരക രോഗങ്ങളുണ്ടാക്കുമെന്നു മുന്നറിയിപ്പ്
Reporter
ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ ബ്ലഡ് പ്രഷര്‍ ഗുളികകളില്‍ കാന്‍സറിന് കാരണമായ കെമിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാര്‍മസികളില്‍ നിന്ന് പതിനായിരക്കണക്കിന് ഗുളികകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശം. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി ആണ് ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയത്.
Irbesartan Hydrochlorothiazide ബ്രാന്റിലെ നാല് ടൈപ്പ് ഗുളികകളാണ് ഫാര്‍മസികളില്‍ നിന്ന് തിരിച്ചു വിളിക്കുന്നത്.

റോക്കറ്റ് ഓയിലില്‍ ഉപയോഗിക്കുന്ന carcinogenic ingredient ഗുളികകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കാന്‍സറിന് കാരണമായ കെമിക്കല്‍ ആണിത്. ഉയര്‍ന്ന പ്രഷര്‍ ഉള്ളവര്‍ക്ക് നല്‍കുന്ന ഗുളികയാണിത്. ഗുളികകള്‍ തിരിച്ചുവിളിക്കുമ്പോള്‍ പകരം ഗുളികകള്‍ ഇല്ലാതെ വരുന്നത് ആയിരക്കണക്കിന് രോഗികള്‍ക്ക് തിരിച്ചടിയാവും.



2017 ല്‍ Irbesartan Hydrochlorothiazide ബ്രാന്റിലെ 2 മില്യണ്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയിട്ടുണ്ട് എന്നാണ് എന്‍ എച്ച് എസിന്റെ കണക്ക്. ലോകമെങ്ങും ജാഗത്രാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരുന്നിന്റെ ഇന്ക്രീഡിയന്‍സ് പ്രധാനമായും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്.
 
Other News in this category

 
 




 
Close Window