Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭക്തരുടെ വികാരം മനസിലാക്കണം; പിണറായി നിയമിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സഹികെട്ട് ഒടുവില്‍ തുറന്നു പറഞ്ഞു
Reporter
ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഇത്രയും നാള്‍ അതേ ബോര്‍ഡിന്റെ പ്രസിഡന്റ് സംസാരിച്ചത് യാതൊരു ആത്മാര്‍ഥതയുമില്ലാതെ ആണെന്നു വ്യക്തമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കിയെങ്കിലും അദ്ദേഹത്തിന് ജനവികാരം തുറന്നു പറയാന്‍ എന്തൊക്കെയോ തടസ്സങ്ങളുണ്ടായിരുന്നു. മകരവിളക്കിനു മുന്‍പായി അദ്ദേഹം സ്വന്തം വ്യക്തിത്വം തെളിയിക്കുന്ന നിലപാടുകള്‍ എടുത്തിരിക്കുന്നു. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. അത്തരം തെറ്റിധാരണ തനിക്കോ ബോര്‍ഡിനോ ഇല്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് യാതൊന്നും പറയുന്നുമില്ല.

യുവതീ പ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാര വികാരങ്ങള്‍ മനസ്സിലാക്കണമെന്നാണു തന്റെ നിലപാട്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കാതിരുന്നത്. - പത്മകുമാര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window