Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വൈകിയെങ്കിലും മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു; ആര്‍ത്തവം ആഘോഷമാക്കി മേള നടത്തുന്നതു 'തീവ്രസ്വഭാവക്കാര്‍'
Reporter
കൊച്ചിയില്‍ നടക്കുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി. പരിപാടിയുടെ സമാപന സമ്മേളനത്തിന് മുഖ്യമന്ത്രി എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികപരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാല്‍, പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ആര്‍ത്തവം അശുദ്ധിയല്ല എന്ന് പ്രഖ്യാപിച്ച് ഇന്നലെ കൊച്ചിയില്‍ ആര്‍ത്തവ റാലി നടന്നിരുന്നു. പരിപാടി സംവിധായകന്‍ പാ രഞ്ജിത്താണ് ഉദ്ഘാടനം ചെയ്തത്.
 
Other News in this category

 
 




 
Close Window