Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിവാദങ്ങളില്‍ ശബരിമലയില്‍ വരുമാനം കുറഞ്ഞു; എങ്കിലും റെക്കോര്‍ഡ് വരുമാനം കിട്ടിയെന്ന് കെഎസ്ആര്‍ടിസി
Reporter
മണ്ഡലം – മകരവിളക്ക് സീസണില്‍ ഇത്തവണ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ മൊത്തം 42.5 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപ മാത്രമായിരുന്നു . പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ നിന്നും 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും 10.3 കോടി രൂപയും വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 300 ശതമാനത്തിനടുത്ത് വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

99 നോണ്‍ എസി ബസ്സും, 44 എസി ബസ്സും, 10 ഇലട്രിക്ക് ബസ്സുമാണ് പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ സ്ഥിരമായി ഓടിയത്. പമ്പയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് 70 ബസ്സുകള്‍ ഉപയോഗിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസ്സുകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തി. കെഎസ്ആര്‍ടിസി ചരിത്രത്തിലാദ്യമായി ക്യൂആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിങ് ഏര്‍പ്പെടുത്തിയതിനാല്‍ യാത്രക്കാരുടെ വരവും പോക്കും സമയവും കൃത്യമായി മനസിലാക്കാനായി.


ഡിജിറ്റല്‍ ടിക്കറ്റിങ് സംവിധാനത്തിലൂടെ കണ്ടക്ടര്‍ ഇല്ലാതെ ഡ്രൈവറെ ഉപയോഗിച്ചുള്ള സര്‍വീസ് ഏര്‍പ്പെടുത്തിയത് കോര്‍പറേഷന് വലിയ നേട്ടമുണ്ടാക്കി. സ്വകാര്യമേഖലയെ പൂര്‍ണമായുംഒഴിവാക്കി സംസ്ഥാനത്തെ പൊതുഗതാഗതത്തെ മാത്രം ഉപയോഗപ്പെടുത്തിയാണ് സമയബന്ധിതമായ യാത്രാ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസിക്കായത്.
 
Other News in this category

 
 




 
Close Window