Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അമിത് ഷായുടെ മാല്‍ഡ വിമാനത്താവളത്തില്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി
Reporter
ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് ബംഗാളില്‍ മാല്‍ഡയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ബി ജെ പി നേതാക്കള്‍ ഇത് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മാല്‍ഡ വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയില്ല. മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ നിര്‍ദേശമനുസരിച്ച് താന്‍ പോലും മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കിയിട്ടില്ലെന്നും മമത വ്യക്തമാക്കി.

' ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്, അതിനാല്‍ തന്നെ അവര്‍ക്ക് പരിപാടി നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിക്കാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ്' – മമത ബാനര്‍ജി വ്യക്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന റാലിയിലും മഹാസമ്മേളനത്തിലും പങ്കെടുക്കാനായാണ് അമിത് ഷാ മാല്‍ഡയിലെത്തുന്നത്. എന്നാല്‍ മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്നായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകരുടെ ആരോപണം. മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം ഹെലികോപ്റ്റര്‍ ഇറക്കിയ അതേസ്ഥലത്താണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് അനുമതി നിഷേധിച്ചതെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ പകപോക്കലാണെന്നും ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചിരുന്നു.
 
Other News in this category

 
 




 
Close Window