Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സ്വന്തം ഓര്‍മയ്ക്കു വേണ്ടി എന്നും ഓര്‍മയോടെ ചെയ്യേണ്ടത് എന്തെല്ലാം?
Reporter
പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് രോ?ഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓര്‍മശക്തി കൂടാനും സഹായിക്കുന്നതാണ് മ?ഗ്‌നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മ?ഗ്‌നീഷ്യം ലഭിക്കുന്നത്. വാള്‍നട്ടില്‍ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഓര്‍മശക്തി വര്‍ധിക്കാന്‍ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇലക്കറികള്‍, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികള്‍, ബെറിപ്പഴങ്ങള്‍, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഓര്‍മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് മത്സ്യങ്ങള്‍. ചെറിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഓര്‍മശക്തി കൂടുകയേയുള്ളൂ. ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ചേര്‍ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.



ഡാര്‍ക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഓര്‍മശക്തി വര്‍ധിക്കുന്നതിനും വളരെ നല്ലതാണ്. മദ്യപാനം ഓര്‍മശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഓര്‍മശക്തി വര്‍ധിക്കും. ഓറഞ്ച് ജ്യൂസ്, സോയ മില്‍ക്ക്, പയര്‍വര്‍?ഗങ്ങള്‍, തൈര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന 4 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
മണവും ഓര്‍മശക്തിയും തമ്മിലൊരു ബന്ധമുണ്ട്. ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പരിസരത്തുള്ള മണങ്ങള്‍ ശ്രദ്ധിക്കുക. ജനലിനോട് ചേര്‍ന്നു വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയില്‍ നിന്നു വരുന്ന കാപ്പിയുടെ മണമാകാം. ഏതുമാകട്ടെ, മണം പിടിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊറാന്റോയിലെ ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. മത്സ്യങ്ങളില്‍ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. ആപ്പിളും ചെറുപഴവും പച്ചനിറത്തിലുള്ള പച്ചക്കറികളും വെളുത്തുള്ളിയും ക്യാരറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
 
Other News in this category

 
 




 
Close Window