Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ദിവസം എത്ര സിഗരറ്റ് വലിക്കാറുണ്ട് ? എണ്ണം കൂടുന്നതിനൊപ്പം കാഴ്ച ശക്തിയും വ്യത്യാസപ്പെടുന്നു
Reporter
ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്.

റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. അമിതമായി പുകവലിക്കുന്നവര്‍ക്ക് ചുവപ്പ്–പച്ച, നീല–മഞ്ഞ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് ഗവേഷകനായ സ്റ്റീവന്‍ സില്‍വര്‍സ്റ്റീന്‍ പറയുന്നു.



ന്യൂറോ ടോക്‌സിക് ആയ രാസവസ്തുക്കളാണ് നിറങ്ങള്‍ തിരിച്ചറിയാനും കാണാനുമുള്ള ശേഷി നശിപ്പിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് നിറങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവും കുറവായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി വസ്തുക്കള്‍ സിഗരറ്റിലുണ്ട്. പ്രതിരോധശേഷിയെയും ചിന്താശേഷിയെയും വിവേചനബുദ്ധിയെയും പുകവലി ബാധിക്കുന്നു. തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കുന്നു. പുകവലി ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു.

അമിതമായ പുകവലി പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. പുകവലി ക്യാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതമായ പുകവലി കാഴ്ച ശക്തി നഷ്ടപ്പെടുത്താമെന്ന് പഠനം.
 
Other News in this category

 
 




 
Close Window