Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അമേരിക്കക്കാര്‍ യുകെയിലേക്ക് പോകാന്‍ വീസ എടുക്കേണ്ടി വരും: കാര്യങ്ങള്‍ ധാരണയിലെത്തി
Reporter
അമേരിക്കക്കാര്‍ക്ക് ഇനി മുതല്‍ യൂറോപ്പിലേക്ക് പോകണമെങ്കില്‍ വിസ എടുക്കണം. 2021 മുതല്‍ വിസ നിര്‍ബന്ധമാക്കാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തു. അമേരിക്കക്ക് പുറമെ 59 രാജ്യങ്ങള്‍ക്ക് കൂടി വിസ നിയമം ബാധകമാക്കാനാണ് പുതിയ തീരുമാനം. ഇതുവരെ 90 ദിവസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് അമേരിക്കക്കാര്‍ക്ക് വിസ ആവശ്യമില്ലായിരുന്നു.
നിയമവിധേയമല്ലാത്ത കുടിയേറ്റം, ഭീകരവാദം എന്നിവ തടയുന്നതിനാണ് പുതിയ നിയന്ത്രണം കൊണ്ടു വരുന്നത്. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണം കൊണ്ടു വരുന്നത്.

വിസക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടാകും. ഇതുപയോഗിച്ച് എത്ര തവണ വേണമെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാം. ഓരോ രാജ്യത്തിനും പ്രത്യേകം വിസ ആവശ്യമില്ല. ഇപ്പോള്‍ യുറോപ്യന്മാര്‍ക്ക് അമേരിക്കയില്‍ പോകുന്നതിന് വിസ ആവശ്യമാണ്. സമാനമായ നിബന്ധനകളാണ് 2021 മുതല്‍ യൂറോപ്പ് കൊണ്ടു വരുന്നത്.
 
Other News in this category

 
 




 
Close Window