Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
"അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്; ആണ്‍കുട്ടികള്‍ക്ക് സ്‌നേഹന്റെ, സഹനത്തിന്റെ ധൈര്യം പകര്‍ന്നു നല്‍കേണമേ"
Reporter
പ്രണയത്തിന്റേയും, സ്‌നേഹത്തിന്റെയും പേര് പറഞ്ഞ് പെണ്‍കുട്ടികള്‍ പലതരത്തില്‍ അക്രമിക്കപ്പെടുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയത്. ഇതിനോടുള്ള പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് സാഹിത്യകാരി ശാരദക്കുട്ടി. അച്ഛനമ്മമാരോടും, അധ്യാപകരോടും യാചിക്കുകയാണ് അധികാരത്തിന്റെ ഭാഷയ്ക്ക് പകരം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റേയും സഹനത്തിന്റേയും ധൈര്യം പകര്‍ന്നു നല്‍കേണമേ.. വീരപുരുഷന്മാരുടെ കാലം കഴിഞ്ഞുപോയെന്നവനെ നിമിഷംപ്രതി ഓര്‍മ്മിപ്പിക്കേണമേ എന്നും ശാരദക്കുട്ടി എഴുതിയിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകര്‍ന്നു നല്‍കേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ.. തലമുറകളായി നമ്മള്‍ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെണ്‍കുട്ടികളുടെ വളര്‍ച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആണ്‍കുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനില്‍ നിന്നെടുത്തു മാറ്റേണമേ..

ഞാനെന്റെ ആണ്‍കുട്ടികളോട് യാചിക്കുകയാണ്, നിങ്ങളുടെ കൂടെ വളരുന്ന പെണ്‍കുട്ടികള്‍ക്ക് വഴിയില്‍ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേ... അവരുടെ തിളങ്ങുന്ന സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളെ ശവക്കുഴികളാക്കരുതേ..

പെണ്‍കുട്ടികള്‍ക്ക് അഗ്‌നിപരീക്ഷകള്‍ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓര്‍മ്മകളും പാഠങ്ങളും നിങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ എന്ന് എന്റെ ആണ്‍കുട്ടികളേ നിങ്ങളെ നെഞ്ചില്‍ ചേര്‍ത്ത് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

എസ്.ശാരദക്കുട്ടി
13.3.2019
 
Other News in this category

 
 




 
Close Window