Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അഴിമതി കാണിക്കുന്നവരെ നടപടി എടുക്കാന്‍ ആദ്യത്തെ ലോക പാലകന്‍ - പിനാകി ചന്ദ്ര ഘോഷ്
Reporter
ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുമതി നല്‍കി. അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാലിനെ നിയമിക്കാന്‍, അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് എന്‍ഡിഎ സര്‍ക്കാര്‍ തയാറായത്.

ജസ്റ്റിസുമാരായ ദിലീപ് ബി.ഭോസലെ, പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാര്‍ ത്രിപാഠി എന്നിവരെ ജുഡിഷ്യല്‍ അംഗങ്ങളായും മുന്‍ എസ്എസ്ബി (സശസ്ത്ര സീമാ ബെല്‍) അധ്യക്ഷ അര്‍ച്ചന രാമസുന്ദരം, മുന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജയിന്‍, മഹേന്ദര്‍ സിങ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരെ നോണ്‍– ജുഡിഷ്യല്‍ അംഗങ്ങളായും നിയമിച്ചു.

രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങള്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ലോക്പാല്‍. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരും മുന്‍പ് ഈ പദവികളിലുണ്ടായിരുന്നവരും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലോക്പാലിന്റെ പരിധിയില്‍ വരും.
 
Other News in this category

 
 




 
Close Window