Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കേരളം സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത ചൂട്: പകല്‍ വെയില്‍ 41 ഡിഗ്രി: ഈ ചൂട് എല്ലാവര്‍ക്ക് താങ്ങാനാവില്ല
Reporter
സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമിതി രൂപീകരിക്കാന്‍ തീരുമാനം. കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മൂന്ന് സമിതികളാണ് രൂപീകരിക്കുക.

പകര്‍ച്ചവ്യാധികളുടെ പ്രതിരോധം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പരിശോധിക്കല്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. കുടിവെള്ളം പഞ്ചായത്തുകളില്‍ എത്തുന്നുണ്ടോ എന്നത് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് സമിതി നിര്‍ദ്ദേശം നല്‍കി.

റവന്യൂ അഡീഷണല്‍ സെക്രട്ടറിക്കാണ് വരള്‍ച്ച മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാ?ഹചര്യത്തിലാണ് അടിയന്തര യോ?ഗം വിളിച്ചത്. ഇത് തുടര്‍ന്നാല്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് മന്ത്രിമാര്‍ക്ക് യോഗം വിളിച്ച് ചേര്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി യോ?ഗം വിളിച്ചു ചേര്‍ത്തത്.

സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. വരള്‍ച്ച നേരിടാനും ശു?ദ്ധ ജല ലഭ്യത ഉറപ്പാക്കാനും വേണ്ട പദ്ധതികള്‍ ഇന്ന് നടക്കുന്ന ടെലി കോണ്‍ഫറന്‍സിങ്ങില്‍ അവതരിപ്പിക്കാന്‍ ജില്ലാ കളക്ടമാര്‍ക്ക് നി!ര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ച നേരിടാന്‍ ജില്ലകള്‍ക്ക് നല്‍കേണ്ട ഫണ്ടിന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 32 പേര്‍ക്ക് സൂര്യാതപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു. കൊല്ലത്ത് 19പേ!ര്‍ക്കും പാലക്കാട് 7പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കായംകുളം , പുനലൂര്‍ , കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു മാണ് ഇന്ന് സൂര്യാതപമേറ്റത്. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു . പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നത്.

വരുന്ന ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് . അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത് . പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
 
Other News in this category

 
 




 
Close Window