Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ജയില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. റോബിന്റെ ഹര്‍ജി
Reporter
കൊട്ടിയൂര്‍ പീഡന കേസില്‍ തലശ്ശേരി പോക്‌സോ കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് റോബിന്‍ വടക്കുഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം അഞ്ചിലേക്ക് മാറ്റി. 20 വര്‍ഷത്തെ കഠിന തടവ് ശിക്ഷ സ്റ്റേ ചെയ്ത ജാമ്യം അനുവദിക്കണമെന്നാണ് റോബിന്‍ വടക്കുംഞ്ചേരി ആവശ്യപ്പെട്ടത്.

16കാരിയെ ബലാല്‍സംഗം ചെയ്തു ഗര്ഭിണിയാക്കിയ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിനതടവായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 3 വകുപ്പുകളിലായി 20 വര്‍ഷം വീതമുള്ള തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നായിരുന്നു ശിക്ഷ. വൈദികന് പെണ്‍കുട്ടിയില്‍ ജനിച്ച കുഞ്ഞിനെയോര്‍ത്താണ് ജിവപര്യന്തം നല്‍കാത്തതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ ബാക്കി 6 പ്രതികളെ വെറുതെ വിട്ട കോടതി കള്ള സാക്ഷി പറഞ്ഞ പെണ്കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടിക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window