Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
നാലു ലിറ്റര്‍ വെള്ളം ദിവസം കുടിക്കാന്‍ തയാറായാല്‍ അമിത വണ്ണവും രോഗങ്ങളും നിയന്ത്രിക്കാം
Reporter
ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ ദിവസവും കുറഞ്ഞത് 4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ന്യൂട്രീഷനിസ്റ്റ് സന്ധ്യാ പറയുന്നു. വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വര്‍ധിപ്പിക്കാനും സ?ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

ഇത്രയും നാള്‍ മധുരം ചേര്‍ത്തല്ലേ നിങ്ങള്‍ ചായ കുടിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നുവെങ്കില്‍ മധുരം നിര്‍ബന്ധമായും ഒഴിവാക്കുക. ചായയില്‍ മധുരം ചേര്‍ക്കുന്നതും മധുര പലഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ന്യൂട്രീഷനിസ്റ്റായ സന്ധ്യാ ഗുഗ്‌നിയാനി പറയുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നുവെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഡാല്‍, മുട്ട, പനീര്‍, സോയ പോലുള്ള ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.
ദിവസവും 45 മിനിറ്റ് നടക്കാന്‍ നിങ്ങള്‍ സമയം മാറ്റിവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അല്‍പമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. രാവിലെയും വൈകിട്ടും നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ഒടാഗോയിലെ ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അല്‍പമൊന്ന് നടന്ന ശേഷം ഉറങ്ങാന്‍ പോവുന്നത് ദഹനത്തിനും ?ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഫൈബര്‍ ഭക്ഷണങ്ങള്‍. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. നിലക്കടല, നടസ്( പിസ്ത, അണ്ടിപരിപ്പ്, ബദാം), ഓട്‌സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ഭക്ഷണങ്ങള്‍ക്ക് ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ദിവസവും ശരീരത്തില്‍ 30 ?ഗ്രാം ഫൈബര്‍ എത്തേണ്ടത് അത്യാവശ്യമാണ്. വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് ന്യൂസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ??ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ഇന്ന് മിക്കവരും ചെയ്യുന്നത് ഡയറ്റ് തന്നെയാണ്. തടി കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകളാണ് ഇന്നുള്ളത്. കിറ്റോ ഡയറ്റ്, സീറോ ഡയറ്റ്, ഹൈ പ്രോട്ടീന്‍ ഡയറ്റ്, എല്‍സിഎച്ച്എഫ് ഡയറ്റ് ഇങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. ക്യത്യമായി ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്.

രണ്ട് ദിവസം ഡയറ്റ് ചെയ്ത ശേഷം മൂന്നാമത്തെ ദിവസം വലിച്ച് വാരി ആഹാരം കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂവെന്നത് പലര്‍ക്കും അറിയില്ല. ഡയറ്റ് ചെയ്യാതെ എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ സന്ധ്യാ ഗുഗ്‌നിയാനി പറയുന്നു.
 
Other News in this category

 
 




 
Close Window