Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
'നിപ' എന്നത് മലേഷ്യയിലെ ഒരു ഗ്രാമത്തിന്റെ പേരാണ്; കൊലയാളി വൈറസ് ആദ്യമായി തിരിച്ചറിയപ്പെട്ട ഗ്രാമം
Reporter
ഡോ. കൗ ബിങ് ചുഅ എന്ന ഗവേഷക വിദ്യാര്‍ത്ഥി അവിടെ നിന്ന് ആദ്യമായി മാരക വൈറസിനെ തിരിച്ചറിഞ്ഞു. കൊലയാളി വൈറസിന് ഗ്രാമത്തിന്റെ പേരു വീണു.
ആദ്യം പടര്‍ന്നു പിടിച്ച ഗ്രാമത്തിന്റെ പേരില്‍ ആ വൈറസ് ലോകപ്രശസ്തമായി. 'നിപ'. ആഗോള പകര്‍ച്ചവ്യാധിയായി മാറാന്‍ എല്ലാ സാധ്യതയുമുള്ള രോഗങ്ങളുടെ ണഒഛ പട്ടികയിലുള്ള പ്രധാനപ്പെട്ട പേരാണ് 'നിപ'.
2011ല്‍ 'ഇീിമേഴശീി' എന്ന പേരിലുള്ള സിനിമയ്ക്ക് ആധാരമായ രോഗബാധ. 2010 മുതല്‍ നിപ വൈറസിനുള്ള പ്രതിരോധവാക്‌സിന്‍ വികസിപ്പിക്കാന്‍ സര്‍ക്കാരുകളെയും ഏജന്‍സികളെയും പ്രേരിപ്പിക്കുന്നത്, ഈ വൈറസ് ബാധ അപകടകരമായതു കൊണ്ട് തന്നെയാണ്.

1999 മെയ് മാസം. അലസമായ ഒരു ഞായറാഴ്ച വൈകുന്നേരമായിരുന്നു അത്. പക്ഷേ, ഡോ. കൗ ബിങ് ചുഅ അത്താഴമോ, ഉച്ചയൂണോ കഴിച്ചിരുന്നില്ല. കഴിക്കാന്‍ സമയമുണ്ടായിരുന്നില്ല. ഒരു 'കൊലയാളി'യെ തേടുകയായിരുന്നു കൗ ബിങ് ചുഅ.

മലേഷ്യയുടെ കര്‍ഷകഗ്രാമങ്ങളില്‍ തുടര്‍ച്ചയായി മരണങ്ങള്‍ റിപ്പോ!ര്‍ട്ട് ചെയ്യപ്പെട്ട കാലമായിരുന്നു അത്. ആര്‍ക്കും കാരണമറിയാത്ത ഒരു രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരുന്നു. ഇതെന്തെന്നറിയാന്‍ സാംപിളുകള്‍ തിരയുകയായിരുന്നു അന്ന് ഗവേഷകവിദ്യാ!ര്‍ത്ഥിയായിരുന്ന ഡോ. കൗ ബിങ് ചുഅ.

ഒടുവില്‍ അതിനെ കണ്ടെത്തിയെന്ന പ്രതീക്ഷയോടെ ഡോ. ചുഅ ആ സ്ലൈഡ് മൈക്രോസ്‌കോപ്പ് ലെന്‍സിന് താഴേക്ക് വച്ച്, ലൈറ്റ് ഓണ്‍ ചെയ്ത് ഒരു കണ്ണ് ചിമ്മി അകത്തേക്ക് നോക്കി. നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ച് കയറിയത് പോലെ ആദ്യം ചുഅ തരിച്ചു നിന്നു.

തിളങ്ങുന്ന പച്ച നിറത്തില്‍, പച്ച വിളക്കുകള്‍ കത്തിച്ചുവച്ചത് പോലെ ആ വൈറസ് ചുഅയുടെ കണ്‍മുന്നില്‍!

വെറുമൊരു പദാര്‍ത്ഥമല്ല, ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു 'വൈറസായി'രുന്നു ചുഅയുടെ കയ്യില്‍. ഒരു പക്ഷേ, ലോകം ഇന്നേവരെ കണ്ടതില്‍ ഏറ്റവും ഭീതിദമായ ഒന്ന്. അപകടകാരിയായ ഒന്ന്. ആ ലാബിലുള്ളവരെ എല്ലാം കൊല്ലാന്‍ കെല്‍പുള്ള വൈറസാണിതെന്ന് അന്ന് ചുഅയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഇന്ന് ലോകത്തിനറിയാം. 'നിപ' ചില്ലറക്കാരനല്ല. കൈ ചേര്‍ത്തു പിടിച്ച് അതിനെ പ്രതിരോധിക്കേണ്ടതുണ്ട്, വരാതെ കാക്കേണ്ടതുണ്ട്.
 
Other News in this category

 
 




 
Close Window