Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ലിപ് ബാമിനു പകരം വെളിച്ചെണ്ണ, കറ്റാര്‍വാഴ: ചുണ്ടുകള്‍ ചുവന്നു തുടുക്കട്ടെ
Reporter
പൊതുവേ വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ദിവസവും രണ്ടോ മൂന്നോ നേരം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ ലോലമാകാനും ?ഗുണം ചെയ്യും.

കറ്റാര്‍വാഴ ജെല്‍ ചര്‍മ്മസംരക്ഷണത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ പുരട്ടുന്നത് വരണ്ട ചര്‍മ്മം മാറ്റി കൂടുതല്‍ നിറം നല്‍കുന്നു.
വീട്ടില്‍ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരള്‍ച്ച മാറ്റാന്‍ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് നിറം നല്‍കാനും നെയ്യ് പുരട്ടുന്നത് ?ഗുണം ചെയ്യും.

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. തണുപ്പ് കാലത്താണ് ചുണ്ട് കൂടുതലും വരണ്ട് പൊട്ടുന്നത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഇന്ന് കൂടുതല്‍ പേരും ഉപയോ?ഗിക്കുന്നത് ലിപ് ബാ?മാണ്. പല ബ്രാന്റുകളുടെ ലിപ് ബാം ഇന്ന് വിപണിയിലുണ്ട്. ലിപ് ബാമില്‍ പലതരത്തിലുള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൂടുതല്‍ ദോഷം ചെയ്യും.
 
Other News in this category

 
 




 
Close Window