Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ആറു മാസത്തില്‍ പ്രായമുള്ള കുട്ടികളുടെ ദഹന പ്രക്രിയ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ട്രാന്‍സിഷനല്‍ ടൂള്‍സ് ശ്രദ്ധിക്കുക
Reporter
കുഞ്ഞുങ്ങളില്‍ മലത്തിന് നിറവ്യത്യാസം വരുന്നത് നമ്മള്‍ കാണാറുണ്ട്. തുടക്കത്തിലാണ് നിറ വ്യത്യാസം കാണാനാവുന്നത്. സാധാരണയായി ആദ്യത്തെ ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ക്ക് ദിവസം 6 - 7 തവണയെങ്കിലും വയറൊഴിയുന്നതു കാണാം. ഇതു ട്രാന്‍സിഷനല്‍ സ്റ്റൂള്‍സ് (Transitional stools) എന്നാണ് അറിയപ്പെടുന്നത്.

ദഹനപ്രക്രിയ ശരിയായി വരുന്നതുവരെ അതു തുടരും. ഒരു മാസം കഴിയുമ്പോഴേക്കും ദിവസം 4–5 തവണയായി വയറൊഴിയുന്നത് കുറയും. മലത്തിനു സാധാരണയായി നേരിയ മഞ്ഞനിറമാണുണ്ടാവുക. മലത്തില്‍ ചുവപ്പു നിറം കണ്ടാലോ കടുത്ത പച്ചനിറം കണ്ടാലോ ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പുനിറം രക്തമാണോ എന്നു പരിശോധിച്ച് അതിനനുസരിച്ചു ചികിത്സ ലഭ്യമാക്കേണ്ടതാണ്. പച്ചനിറത്തിന് കാരണം ബൈല്‍ (Bile) എന്ന ദഹനസഹായിയായ ദ്രവമാണ്. പേടിക്കേണ്ടതില്ല.

കറുത്ത നിറം ഇരുമ്പുസത്തുകലര്‍ന്ന മരുന്നുകള്‍ വഴിയോ കുടലിന്റെ മുകള്‍ഭാഗങ്ങളില്‍ (ആമാശയം, ഡുവോഡിനം) രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ടോ ആവാം. കളിമണ്ണിന്റെ നിറമുള്ള മലം, വേണ്ടത്ര അളവില്‍ ബൈല്‍ കുടലിലേക്കെത്തുന്നില്ല എന്നതിന്റെ തെളിവാണ്. ചിലപ്പോള്‍ വലിയ പരിശോധനകളും ചികിത്സകളും ആവശ്യമായി വന്നേക്കാം.
 
Other News in this category

 
 




 
Close Window