Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൊണ്ട് തലമുടി കൊഴിയാന്‍ കാരണം ഇരുമ്പിന്റെ കുറവ്: വെജിറ്റേറിയന്‍ പ്രത്യേകം ശ്രദ്ധിക്കുക
Reporter
വെജിറ്റേറിയന്‍സിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്. പച്ചക്കറികള്‍ മാത്രം കഴിക്കുകയും മാംസാഹാരം കഴിക്കാതെയും ഇരിക്കുമ്പോഴാണ് ഇത്തരത്തില്‍ തലമുടി കൊഴിയുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. മാംസാഹാരത്തില്‍ ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. നമ്മുടെ ഡയറ്റും തലമുടിയുടെ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന് സാരം.

ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവും കുറയും. ഇത് തലമുടിയുടെ വളര്‍ച്ചയെ ബാധിക്കും. ബ്രോക്കോളി, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലൊക്കെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനുകള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എന്നാല്‍ ഇത് മാത്രമല്ല, മറ്റ് പലകാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചിലുണ്ടാകുന്നു. സമ്മര്‍ദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്‌നം, താരന്‍ ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതൊന്നും അല്ലാത്ത മറ്റൊരു കാരണം കൂടിയുണ്ട്. അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാത്സ്യത്തിന്റെ കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം.

തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമായി മാറിയിട്ടുണ്ട്. ദിവസേന 50100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്ത്രത്തിലും തലയിണയിലുമൊക്കെ കുറച്ച് മുടി കാണപ്പെടുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കരുത്.
 
Other News in this category

 
 




 
Close Window