Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ഹൃദ്രോഗം: ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല
Reporter
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഒരു വിഭാഗം ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ നാഡീ തകരാറിന് കാരണമാകാമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ മഹ്യാര്‍ എറ്റ്മിനന്‍ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഡോക്ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണെന്നും പ്രൊ.മഹ്യാര്‍ പറയുന്നു.

സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്‌ലൂറോക്വിനോ ലോണ്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window