Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ഡെങ്കിപ്പനി ശാരീരിക ബന്ധത്തിലൂടെയും പകരാമെന്ന് ആരോഗ്യ വിദഗ്ധര്‍
Reporter
ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച ആദ്യ കേസ് സ്‌പെയിനില്‍ സ്ഥിരീകരിച്ചു. മാഡ്രിഡില്‍ നിന്നുള്ള 41 വയസുകാരനാണ് ഡെങ്കിപ്പനി പിടിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സൂസാന ജിമെനെസ് പറഞ്ഞു. തുടക്കത്തില്‍ ഇയാള്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു..

ക്യൂബയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഇയാളുടെ പുരുഷ പങ്കാളിയുമായി സെക്‌സിലേര്‍പ്പെടുകയും വൈറസ് ബാധിക്കുകയും പത്ത് ദിവസം മുന്‍പേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയും ചെയ്തിരുന്നു. പങ്കാളിയുടെ ശുക്ലത്തിലൂടെയാകാം രോഗം പകര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു. വൈറസിന് ശുക്ലത്തില്‍ ജീവിക്കാന്‍ കഴിയുമെന്ന് മുമ്പ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കി. പ്രത്യേകിച്ച് ഏഷ്യ, തെക്കേ അമേരിക്ക, കരീബിയന്‍ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍. ഉയര്‍ന്ന താപനില, തലവേദന, കണ്ണിനു പിന്നിലും പേശികളിലും വേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
 
Other News in this category

 
 




 
Close Window