Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ലോകത്തിലാദ്യമായി പുരുഷന്‍മാര്‍ക്കുള്ള വന്ധ്യംകരണ കുത്തിവയ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
Reporter
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണു പുതിയ ഗര്‍ഭനിരോധക ഔഷധം കണ്ടെത്തിയത്. ഇത് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു.

നിലവില്‍ വാസക്ടമി ശസ്ത്രക്രിയ മാത്രമാണു പുരുഷന്‍മാര്‍ക്കുള്ള സ്ഥിരമായ പ്രത്യുല്‍പാദന നിയന്ത്രണ മാര്‍ഗം. എന്നാല്‍ ശുക്ലനാളിക്കു സമീപം നല്‍കുന്ന കുത്തിവയ്പിലൂടെ 13 വര്‍ഷം വരെ പ്രത്യുല്‍പാദനം തടയാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മരുന്നിനു പാര്‍ശ്വ ഫലങ്ങളില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. അമേരിക്കയില്‍ ചില സമാനമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. പാര്‍ശ്വഫലത്തെത്തുടര്‍ന്ന് യുകെയില്‍ പഠനം നിര്‍ത്തിവച്ചു.
 
Other News in this category

 
 




 
Close Window