|
രണ്ടു തരത്തിലുള്ള ഇരുമ്പാണ് ഭക്ഷണത്തിലുള്ളത്. പെട്ടെന്ന് ആഗിരണം നടക്കുന്ന ഹീം അയണ്‍ (Heme Iron) , സാവധാനം ആഗിരണം ചെയ്യപ്പെടുന്ന നോണ്‍ ഹീം അയണ്‍ (Non Heme Iron) എന്നിവയാണത്. പച്ചക്കറികളിലുള്ളത് നോണ്‍ ഹീം അയണാണ്. ഇവയിലെ നാരുകളും ഫൈറേറ്റുകളും ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു.
എന്നാല്‍ മാംസത്തിലുള്ളത് ഹീം അയണ്‍ ആണ്. ഇത് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും. സസ്യാഹാരത്തിലുള്ള അയണിന്റെ ആഗിരണത്തെ വേഗത്തിലാക്കാനുള്ള വഴി നിത്യേന വിറ്റാമിന്‍ സി അടങ്ങിയ ആഹാരം കഴിക്കുക എന്നതാണ്. ഓറഞ്ച്, മുന്തിരി, നാരങ്ങ, മുസമ്പി, കിവി, സ്‌ട്രോബറി, നെല്ലിക്ക എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിച്ച ഉടനെ ചായ, കാപ്പി എന്നിവ കഴിക്കരുത്. കാരണം ഇവയിലുള്ള ടാനിന്‍!, കഫീന്‍ എന്നിവ അയണിന്റെ ആഗിരണം തടസപ്പെടുത്തും.വിളര്‍ച്ചയ്ക്ക് പരിഹാരം ഇരുമ്പ് അടങ്ങിയ ഭക്ഷണമാണെന്ന് അറിയാമല്ലോ. എന്നാല്‍ ഇരുമ്പ് ഉള്‍പ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. |