Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
തണുപ്പുകാലത്ത് ഒഴിവാക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുക: മുടി, മുഖസൗന്ദര്യം, ചര്‍മഭംഗി
Reporter
കൈകാലുകള്‍ വിണ്ടുകീറുന്നത് മഞ്ഞുകാലത്തെ മറ്റൊരു പ്രശ്‌നമാണ്. അതും തൊലി വരളുന്നതു കൊണ്ടാണ്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങള്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ 10 - 15 മിനിട്ട് താഴ്ത്തിവച്ചശേഷം മിനറല്‍ ഓയിലോ, മോയ്‌സചറൈസര്‍ അടങ്ങിയ ക്രീമുകളോ പുരട്ടുന്നത് ഗുണകരമാണ്. കൈകള്‍ക്കും അതുപോലെ ചെയ്താല്‍ പ്രയോജനപ്രദമാണ്. നഖങ്ങളിലും മോയ്‌സ്ചറൈസര്‍ പുരട്ടി തിരുമ്മുന്നത് നഖം പൊട്ടുന്നത് തടയും. മുടിയിഴകളില്‍ ക്ഷാരാംശം കൂടുതലുണ്ടെങ്കില്‍ മുടി വരളുകയും പൊട്ടുകയും ചെയ്യും.ലാറത് സള്‍ഫേറ്റ് ഡിറ്റര്‍ജന്റ് ഉള്ള ഷാമ്പുകള്‍, ഉദാ: ബേബി ഷാംപു, താരതമ്യേന ദോഷം കുറഞ്ഞവയാണ്.ഇലക്ട്രിക് റോളറുകള്‍, പെര്‍മനന്റ് വേവിംഗ്, സ്‌ട്രെയ്റ്റനിംഗ്, സ്മൂത്തനിംഗ് തുടങ്ങിയവ മുടി പൊട്ടാനും കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കാനും ഇടയാക്കും. തണുപ്പുകാലത്ത് ഇവ ഒഴിവാക്കുന്നവയാണ് നല്ലത്.

നന്നായി എണ്ണ പുരട്ടിയശേഷം ക്ഷാരഗുണം കുറവുള്ള ഷാംപു ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യണം.ചര്‍മ്മത്തില്‍ ഏറ്റവും പുറത്തു കാണുന്ന സ്ട്രാറ്റം കോര്‍ണിയം എന്ന പാളി മൃതകോശങ്ങളാണ്; തൊലി വരളാതെ നോക്കുകയും അതിന്റെ ശുചിത്വം നന്നായി ശ്രദ്ധിക്കുകയും ചെയ്താല്‍ ആരോഗ്യമുള്ള ചര്‍മ്മം നമുക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതേ പ്രാധാന്യത്തോടെ ത്വക്ക് സംരക്ഷിക്കുക തന്നെ വേണം.

മിക്ക സോപ്പുകളും ക്ഷാരം കൂടിയവയാണ്. ക്ഷാരം കൂടിയതോ, അമ്‌ളം കൂടിയതോ ആയ സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. മൃദുത്വമേകുന്ന സോപ്പ്, മോയ്‌സ്ചറൈസര്‍ അടങ്ങിയ ബാര്‍, ഇവ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. എണ്ണ നന്നായി തേച്ചിട്ട് ഇവ ഉപയോഗിച്ച് കുളിക്കുന്നത് മൃതകോശങ്ങളെ നീക്കാനും, പുതിയ കോശങ്ങള്‍ ഉണ്ടാകാനും സഹായകമാണ്.
 
Other News in this category

 
 




 
Close Window