Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സാമ്പാര്‍, അവിയല്‍: വൈറസ് പ്രതിരോധിക്കുന്ന മലയാളികളുടെ വിഭവങ്ങള്‍ നിരവധി
Reporter
വൈറസ് രോഗങ്ങള്‍ കാഠിന്യത്തോടെ വരാനുള്ള സാദ്ധ്യത നല്ല ഭക്ഷണം തിരഞ്ഞെടുത്തും ദിവസേനയുള്ള വ്യായാമത്തിലൂടെയും കുറയ്ക്കാമെന്ന് ഡോ. അമര്‍ ഫെറ്റില്‍. കേരള ആരോഗ്യവകുപ്പില്‍ നോഡല്‍ ഓഫീസറാണ് അമര്‍. സാമ്പാര്‍, അവിയല്‍ തുടങ്ങിയ കറികളെല്ലാം കൂട്ടിയുള്ള ഭക്ഷണം നല്ലതാണ് എല്ലാദിവസവും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുക മാങ്ങ, മഞ്ഞമത്തന്‍, പപ്പായ തുടങ്ങി മഞ്ഞനിറമുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക നെല്ലിക്ക വെറുതെ കഴിക്കുക ഒരുനേരം കൊണ്ട് വയര്‍ നിറയ്ക്കാതെ പല നേരങ്ങളിലായി ഭക്ഷണം കഴിക്കുക മാംസാഹാരം മിതമായി നന്നായി വേവിച്ച് മാത്രം കഴിക്കുക ചുക്കുകാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുക. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദത്തിനോ മറ്റ് രോഗങ്ങള്‍ക്കോ നീണ്ട ചികിത്സ ചെയ്യുന്നവര്‍, കാന്‍സറിന് കീമോ തെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ ചികിത്സ ചെയ്യുന്നവര്‍, നീണ്ടകാലം സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവര്‍, എച്ച്.ഐ.വി രോഗികള്‍ എന്നിവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ? രോഗം വരാതിരിക്കാന്‍ 1. ആവശ്യത്തിന് ആഹാരം കഴിക്കുക 2. ധാരാളം വെള്ളം കുടിക്കുക 3. വിറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുക 4. വേണ്ടത്ര സമയം ഉറങ്ങുക 5. മാനസികസമ്മര്‍ദ്ദം കുറയ്ക്കുക 6. രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക 7. പൊതുഇടങ്ങളില്‍ ബസിന്റെയും ട്രെയിനിന്റെയും വശങ്ങളിലെയും നടപ്പാതയിലെയും കമ്പികള്‍ തൊട്ടുകൊണ്ടുള്ള നടപ്പ് ഒഴിവാക്കുക 8. വായിലും മൂക്കിലും അനാവശ്യ സ്പര്‍ശനം ഒഴിവാക്കുക 9. പുറത്തുപോയി വന്നാല്‍ കൈകാലുകള്‍ സോപ്പിട്ട് കഴുകുക.
ചികിത്സയില്ലാത്തതിനാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ചെയ്യാവുന്ന കാര്യം. നല്ല ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെയും ദിവസേനയുള്ള വ്യായാമത്തിലൂടെയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം. ഗ
 
Other News in this category

 
 




 
Close Window