Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സ്‌നേഹത്തിന് ഒളിച്ചിരിക്കാന്‍ പറ്റില്ല, മനസിലുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കും: സൈക്കോളജിസ്റ്റ്
Reporter
സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല എന്ന് പറയുന്നതില്‍ പരം കള്ളത്തരം മറ്റൊന്നില്ലെന്ന് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍. മനസ്സിലാകാതെ പോയ സ്‌നേഹം എന്നൊന്നില്ല..അറിയാത്ത സ്‌നേഹം എന്നും ഇല്ല..ഇല്ലാതെ പോയ സ്‌നേഹം.. ഇല്ലാത്ത സ്‌നേഹം..അതേയുള്ളു...'കല മോഹന്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല എന്ന് പറയുന്നതില്‍ പരം കള്ളത്തരം മറ്റൊന്നില്ല..
അങ്ങനെ പറയുന്നവരെ അസ്വസ്ഥമാക്കാന്‍ ഒരേ ഒരു വഴി, അവരോടു സ്‌നേഹം കാണിക്കാതെ നോക്കുക എന്ന് മാത്രാ..
അവര്‍, അസ്വസ്ഥത കാണിക്കുന്നില്ല എങ്കില്‍ നമ്മുടെ സ്‌നേഹം ആഗ്രഹിക്കാത്തവര്‍ ആണ്... ??
മറുവശം ഉള്ളവര്‍ ,
വീണു കഴിഞ്ഞാല്‍ ത്രില്ല് പോകുന്ന ഒന്നാണ് ചിലര്‍ക്ക് പ്രണയം ..
മനുഷ്യ മനസ്സുകളെ പരീക്ഷണം നടത്താന്‍ യാതൊരു മടിയും ഇല്ലാത്ത അവരുടെ സ്ഥിരം വാക്കുകളാണ് .
എനിക്ക് ഇത്രയും പ്രകടിപ്പിക്കാനേ അറിയൂ ..
എന്റെ രീതി ഇതാണ് ..!

സ്‌നേഹം ആഗ്രഹിക്കുന്നു എങ്കില്‍ അതു പ്രകടിപ്പിക്കാനും പറ്റണം..?
ഉള്ളില്‍ സ്‌നേഹം ഉണ്ട് എങ്കില്‍, പുറത്ത് വരാതിരിക്കാന്‍, ഇനിയൊരാള്‍ക്കു അതു മനസ്സിലാകാതെ ഇരിക്കാന്‍, ഒരു വഴിയും ഇല്ല..
സ്‌നേഹത്തിന് ഒളിച്ചിരിക്കാന്‍ പറ്റില്ല.. ??
അതിന്റെ പരിമണം ഒളിപ്പിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല !
കേട്ടിട്ടില്ലേ അങ്ങനെ ഒരു ചൊല്ല് ?ഞാന്‍ വിശ്വസിക്കുന്നു, സ്‌നേഹപ്രകടനത്തില്‍... ???
മനസ്സിലാകാതെ പോയ സ്‌നേഹം എന്നൊന്നില്ല..
അറിയാത്ത സ്‌നേഹം എന്നും ഇല്ല..
ഇല്ലാതെ പോയ സ്‌നേഹം..
ഇല്ലാത്ത സ്‌നേഹം..
അതേയുള്ളു...!!!
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്
 
Other News in this category

 
 




 
Close Window