Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ വൈറസ് : കേരളത്തില്‍ 592 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി
Reporter
കൊറോണ വൈറസ് (കോവിഡ് 19) പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 592 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 546 പേര്‍ വീടുകളിലും 46 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം വെള്ളിയാഴ്ച ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് – 19 സംശയിക്കുന്നവരുടെ 631 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ 579 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
 
Other News in this category

 
 




 
Close Window